Vismaya News
Connect with us

Hi, what are you looking for?

HEALTH

മുടി കൊഴിച്ചിലാണോ നിങ്ങളെ അലട്ടുന്ന പ്രശ്‌നം; ഈ ഭക്ഷണശീലവും കാരണമാകാം

ഏത് പ്രയാത്തിലുള്ളവരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. പലതരം കാരണങ്ങളാലാണ് മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത്. നമ്മള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങളും മുടി കൊഴിച്ചിലിന് കാരണമാകാറുണ്ട്. ചില ഭക്ഷണങ്ങളിലെ ചില ഘടകങ്ങളും പോഷാകാഹാര കുറവുകളും മുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു.

പ്രൊസസ്ഡ് ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുമ്പോള്‍ അത് പോഷകങ്ങള്‍ കുറയ്‌ക്കുകയും അനാരോഗ്യകരമായ കൊഴുപ്പിന് കാരണമാവുകയും ചെയ്യുന്നു. ഇത് മുടിയുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു. ഉയര്‍ന്ന അളവില്‍ പാഞ്ചസാര കഴിക്കുന്നത് നീര്‍ വീക്കത്തിന് കാരണമായേക്കാം. ഇത് രോമകൂപങ്ങളെ പ്രതികൂലമായി ബാധിക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുന്നു.

ഉയര്‍ന്ന ചൂടില്‍ അനാരോഗ്യകരമായ എണ്ണകളില്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍ ഫ്രീ റാഡിക്കലുകളെ ഉല്‍പ്പാദിപ്പിച്ചേക്കാം. ഇത് രോമകൂപങ്ങളെ നശിപ്പിക്കുകയും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു. സ്രാവ്, കൊമ്പന്‍സ്രാവ്, നെയ്മീന്‍ തുടങ്ങിയവ മെര്‍ക്കുറി വിഷാംശം മൂലം മുടി കൊഴിച്ചിലുമായി ബന്ധപ്പെട്ടിരിക്കുന്നു.

വിറ്റാമിന്‍ എ മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. സപ്ലിമെന്റുകളില്‍ നിന്നോ ചില മൃഗ ഉല്‍പ്പന്നങ്ങളില്‍ നിന്നോ അമിതമായി കഴിക്കുന്നത് രോമകൂപങ്ങളെ ബാധിച്ചേക്കാം. മുടി വളര്‍ച്ചക്ക് പ്രോട്ടീന്‍ നിര്‍ണായകമാണ്. ആവശ്യത്തിന് പ്രോട്ടീന്‍ ഇല്ലാത്ത ഭക്ഷണ ക്രമം മുടി ദുര്‍ബലമാക്കാനും മുടി കൊഴിയാനും ഇടയാക്കും. അമിതമായ മദ്യപാനം പോഷകാഹാരക്കുറവിനും നിര്ജ്ജലീകരണത്തിനും ഇടയാക്കും. ഇത് മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...