Vismaya News
Connect with us

Hi, what are you looking for?

TECH

ഒറ്റ ചാർജിൽ 50 വർഷത്തെ ആയുസ്സ്; മൊബൈല്‍ ഫോൺ ബാറ്ററി കണ്ടുപിടിച്ചു: ഉപയോഗ സാധ്യതകൾ ഇതെല്ലാം…

മൊബൈൽ ഫോണുകളിൽ 50 വർഷം ചാർജ് നീണ്ടുനിൽക്കുന്ന ബാറ്ററി നിർമ്മിച്ച് ചൈനയിൽ നിന്നുള്ള ഒരു സ്റ്റാർട്ട്-അപ്പ് കമ്പനി. ബെയ്ജിംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബെറ്റവോൾട്ട് എന്ന കമ്പനിയാണ് 50 വർഷം വൈദ്യുതി പ്രവഹിപ്പിക്കുന്ന ന്യൂക്ലിയർ ബാറ്ററി നിർമ്മിച്ചിരിക്കുന്നത്.

ഒരു നാണയത്തിന്റെ വലിപ്പത്തേക്കാൾ ചെറുതാണ് ഈ ബാറ്ററി. ആറ്റോമിക് എനർജിയെ ചെറിയരൂപത്തിലാക്കി ഉപയോഗിച്ച ലോകത്തിലെ ആദ്യ ബാറ്ററിയാണിതെന്നും കമ്പനി അവകാശപ്പെടുന്നു. ഇതിലൂടെ വികിരണം ഉണ്ടാകില്ലെന്നും മിനി റിയാക്ടറാണ് ഊര്‍ജ്ജം നൽകുന്നതിനായി നിർമ്മിക്കുന്നതെന്നും ബീറ്റവോൾട്ട് വ്യക്തമാക്കുന്നു.

ബാറ്ററിയുടെ പരീക്ഷണങ്ങൾ പൂർത്തിയായെന്നും ഉടൻ വിപണിയിലെത്തുമെന്നുമാണ് സൂചന. ഡ്രോണുകളും ഫോണുകളും വിപണിയിൽ ലഭ്യമാകുന്നത് പോലെ ഈ ന്യൂക്ലിയർ ബാറ്ററിയും ഇനി വാങ്ങാൻ കഴിയുമെന്ന് കമ്പനി പറയുന്നു.

ലോംഗ്-ലാസ്റ്റിംഗ് പവർ സപ്ലൈ വാഗ്ദാനം ചെയ്യുന്ന ബാറ്ററി വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്. എയ്‌റോസ്‌പേസ്, എഐ ഉപകരണം, മെഡിക്കൽ ഉപകരണങ്ങൾ, മൈക്രോ പ്രോസസറുകൾ, സെൻസറുകൾ, ഡ്രോണുകൾ, മൈക്രോ-റോബോട്ടുകൾ എന്നിവയിൽ ഈ ബാറ്ററി ഉപയോഗിക്കാം.

ന്യൂക്ലിയർ ഐസോടോപ്പുകളും ഡയമണ്ട് സെമികണ്ടക്ടറുകളും ഉപയോഗിച്ചുള്ള നേരിയ ലെയറുകളാണ് ബാറ്ററിക്ക് പുറത്തുള്ളത്. മൂന്ന് വോൾട്ടിൽ 100 മൈക്രോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ബാറ്ററിക്ക് കഴിയും. 2025 ആകുമ്പോഴേക്കും 1 വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന തരത്തിലേക്ക് ബാറ്ററിയെ സജ്ജമാക്കുമെന്നും കമ്പനി അറിയിച്ചു.

ന്യൂക്ലിയർ ബാറ്ററികളുടെ ആശങ്കകളെ അതിജീവിക്കുന്ന സുരക്ഷാ സവിശേഷതകൾ ഉൾക്കൊള്ളുന്നതാണ് ബാറ്ററി. സ്ഥിരതയുള്ള മൂന്ന് വോൾട്ട് വോൾട്ടേജും 15 x 15 x 5mm അളവുമുള്ള ബാറ്ററി -60 മുതൽ 120 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിൽ തടസ്സമില്ലാതെ പ്രവർത്തിക്കാൻ സാധിക്കും വിധമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മനുഷ്യശരീരത്തിന് ഹാനികരമാവും വിധത്തിലുള്ള റേഡിയേഷൻ ഇതിനുണ്ടാകുന്നില്ലെന്നും പേസ്‌മേക്കർ അടക്കമുള്ള വൈദ്യുത ഡിവൈസുകളിൽ ബാറ്ററി ഉപയോഗിക്കാമെന്നുമാണ് കമ്പനിയുടെ വാഗ്ദാനം.

ഇവ പരിസ്ഥിതി സൗഹാർദ്ദ ബാറ്ററിയാണെന്നും കമ്പനി അവകാശപ്പെടുന്നു. ബാറ്ററിയുടെ ആയുസ് അവസാനിച്ചാൽ അവയിലെ 63 ഐസോട്ടോപ്പുകളും കോപ്പറിലുള്ള ഐസോടോപ്പുകളായി മാറും. ഇവ റേഡിയോ-ആക്ടീവ് അല്ലാത്തതിനാൽ വായുവിനോ മണ്ണിനോ മലീനീകരണം ഉണ്ടാക്കുകയില്ല.

ബാറ്ററികൾ ഒരിക്കലും പൊട്ടിത്തെറിക്കില്ലെന്ന് കമ്പനി ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്നു. നിലവിൽ ബാറ്ററി പരീക്ഷണ ഘട്ടത്തിലാണ്. അതേസമയം, ന്യൂക്ലിയർ ബാറ്ററി സ്മാർട്ട്ഫോണുകളിലേക്ക് എങ്ങനെ സംയോജിപ്പിക്കുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...