Vismaya News
Connect with us

Hi, what are you looking for?

HEALTH

ഗർഭം ധരിക്കാനുള്ള തയ്യാറെടുക്കുകയാണോ നിങ്ങൾ?‌ ഇക്കാര്യങ്ങൾ ഒരിക്കലും മറക്കരുത്

ഗർഭം ധരിക്കാനുള്ള തയ്യാറെടുപ്പിലാണോ നിങ്ങൾ? ഇതിനായി ഗർഭിണി ആകാൻ ശരിയായ സമയം ഏതെന്നും അണ്ഡോൽപാദനചക്രവും അറിയേണ്ടത് അത്യാവശ്യമാണ്. ​ഗർഭിണിയാകാൻ തയ്യാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ നോക്കാം…

ഒന്ന്…

ഫോളിക് ആസിഡ് (വിറ്റാമിൻ ബി 9) ആരോഗ്യകരമായ ഗർഭധാരണത്തിന് വളരെ പ്രധാനമാണ്. കാരണം ഇത് ഭ്രൂണ ഇംപ്ലാന്റേഷനെ സഹായിക്കുകയും ന്യൂറൽ ട്യൂബ്, കാർഡിയാക് വൈകല്യങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുന്നു. ഗർഭധാരണത്തിനായി ശരീരം തയ്യാറാക്കാൻ, ഗർഭധാരണത്തിന് ശ്രമിക്കുന്നതിന് കുറഞ്ഞത് ഒരു മാസം മുൻപ് മുതൽ, പ്രതിദിനം 400 മൈക്രോഗ്രാം ഫോളിക് ആസിഡ് കഴിക്കേണ്ടതാണ്

രണ്ട്…

ശരീരം ഗർഭധാരണത്തിന് അനുയോജ്യമായ അവസ്ഥയിലാണെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. ഗർഭധാരണത്തിന് മുമ്പ് മൊത്തത്തിലുള്ള ആരോഗ്യം പരിശോധിക്കുന്നതിന് അടിസ്ഥാന പരിശോധനകൾ നടത്തുക.

മൂന്ന്…

പുകവലിയും മദ്യവും ഗർഭാവസ്ഥയിൽ ദോഷം ചെയ്തേക്കാം. ഇവ ഭ്രൂണ ഇംപ്ലാന്റേഷനെ തടസ്സപ്പെടുത്തുകയും ഗർഭം അലസാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഗർഭധാരണത്തിന് മുമ്പേ പുകവലി ഉപേക്ഷിക്കുകയും മദ്യം ഒഴിവാക്കുകയും ചെയ്യുന്നത് ആരോഗ്യമുള്ള കുട്ടിയുണ്ടാവാൻ നിങ്ങളെ പ്രാപ്തരാക്കും.

നാല്…

വ്യായാമം പതിവാക്കുക, ധ്യാനം, യോഗ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മാനസിക ആരോഗ്യത്തിന് മുൻഗണന നൽകുക. ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ശീലമാക്കുക.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...