Vismaya News
Connect with us

Hi, what are you looking for?

NEWS

51 രാജ്യങ്ങളിലേക്ക് പോകുന്നവർക്കായി പുതിയ ഇന്റർനാഷണൽ പ്ലാനുകളുമായി ജിയോ

പുതിയ ഇന്റർനാഷണൽ പ്ലാനുമായി ജിയോ. മൂന്ന് റിച്ചാർജ് പ്ലാനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയും യുകെയും അടക്കമുള്ള 51 രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഉപകാരപ്രദമാകും വിധത്തിലാണ് ഈ പ്ലാൻ. ഇതോടൊപ്പം ഇൻ ഫ്‌ളൈറ്റ് പാക്കേജും ലഭ്യമാകും.ഇൻ ഫ്ലൈറ്റ് സർവീസ് പ്രകാരമാണ് 195 രൂപയുടെ പ്ലാൻ. 100 മിനിറ്റ് വോയ്സ് കോൾ, 100 എസ്എംഎസ്, 250 എംബി ഡേറ്റ എന്നിവയാണ് പ്ലാൻ വഴി ലഭിക്കുക.295 രൂപയുടേതാണ് അടുത്ത പ്ലാൻ. 100 മിനിറ്റ് വോയ്സ് കോൾ, 100 എസ്എംഎസ്, 500 എംബി ഡേറ്റ എന്നിവയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക.

595 രൂപയുടെ പ്ലാനിൽ 100 മിനിറ്റ് വോയ്സ് കോൾ, 100 എസ്എംഎസ്, ഒരു ജിബി ഡേറ്റ എന്നിവയാണ് ലഭിക്കുക. ഒരു ദിവസത്തെ വാലിഡിറ്റിയാണ് ഈ മൂന്ന് ഇൻ ഫ്ലൈറ്റ് കണക്ടിവിറ്റി പ്ലാനുകൾക്കുമുള്ളത്.യുഎഇക്കായുള്ള പുതിയ 1598 രൂപയുടെ ഇന്റർനാഷണൽ റോമിങ് പ്ലാനിൽ 150 മിനിറ്റ് കോളിങ്, 3 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് ലഭിക്കുക. 14 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 898 രൂപയുടെ പ്ലാൻ 1 ജിബി ഡാറ്റയും 100 മിനിറ്റ് കോളിങ്ങും 100 എസ്എംഎസും 7 ദിവസത്തെ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു.

യുഎസിനായും ജിയോ പുതിയ മൂന്ന് റോമിങ് പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നു. 3455 രൂപ, 2555 രൂപ, 1555 രൂപ എന്നീ നിരക്കുകളിലാണ് ഈ ഇന്റർനാഷണൽ റോമിങ് പ്ലാനുകൾ എത്തുന്നത്.ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ജിയോ യുഎസ് ഇന്റർനാഷണൽ റോമിങ് പ്ലാൻ 1555 രൂപയുടേത് ആണ്. ഇത് 7 ജിബി ഡാറ്റയും 150 മിനിറ്റ് കോളിങ്, 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 10 ദിവസത്തെ വാലിഡിറ്റിലിലാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...