Vismaya News
Connect with us

Hi, what are you looking for?

TECH

ഇനി മുതൽ വിദേശത്ത് നിന്നും യുപിഐ വഴി പണമയക്കാം; സേവനം വിപുലീകരിക്കുന്നതിനായി നടപടി

വിദേശത്ത് പോകുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇനി മുതൽ ഗൂഗിള്‍ പേ ഉപയോഗിച്ച് പണമിടപാട് നടത്താം. ഇന്ത്യയ്‌ക്ക് വെളിയിലേക്കും യുപിഐ പേയ്‌മെന്റ് സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസും എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡും തമ്മില്‍ കരാര്‍ ഒപ്പിട്ടു.

യാത്രക്കാര്‍ക്ക് പണം കൈവശം കരുതുന്നതിന് വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വേണ്ടിയാണ് യുപിഐ സേവനം വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിച്ചത്.

വിദേശത്ത് വച്ച് യുപിഐ ഇടപാടുകള്‍ നടത്താന്‍ വേണ്ട സഹായങ്ങള്‍ നല്‍കാനും ധാരണാപത്രത്തില്‍ പറയുന്നു. വിദേശത്ത് നിന്ന് ഇന്ത്യയിലേക്കും തിരിച്ചും പണമയക്കുന്നത് സുഗമമാക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു.

വിദേശ കറന്‍സി, ക്രെഡിറ്റ് കാര്‍ഡ്, ഫോറിന്‍ എക്‌സ്‌ചേഞ്ച് കാര്‍ഡുകള്‍ എന്നിവ ഉപയോഗിക്കാതെ തന്നെ ഇനി ഉപഭോക്താക്കള്‍ക്ക് വിദേശത്ത് വച്ച് ഡിജിറ്റല്‍ പണമിടപാട് നടത്താന്‍ കഴിയുമെന്നും ധാരണാപത്രത്തില്‍ പറയുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...