Vismaya News
Connect with us

Hi, what are you looking for?

TECH

വിപണി ഭരിക്കാൻ AI സ്മാർട്ട്‌ഫോണുകൾ; S4 സീരീസുകൾ പുറത്തിറങ്ങി

കഴിഞ്ഞ ദിവസം വിപണികൾ ഇളക്കി മറിച്ച് സാംസങിന്റെ പുത്തൻ സ്മാർട്ട്‌ഫോണായ ഗാലക്‌സി S24 സീരീസുകൾ പുറത്തിറങ്ങിയത്. ഗാലക്‌സി എസ് 24, എസ് 24 പ്ലസ്, എസ് 24 അൾട്രാ എന്നീ സീരിസുകളാണ് റിലീസായത്. സാംസങിന്റെ ആദ്യ എഐ ഫീച്ചേഴ്‌സ് അടങ്ങിയ ഫോണുകളാണിതെന്നതും ഈ സീരീസുകളുടെ പ്രത്യേകതകളാണ്.

സാംസങ് S24 ഫീച്ചേഴ്‌സ്

6.2 ഇഞ്ച് ഫുൾ എച്ച്ഡിപ്ലസ് ഡൈനാമിക് അമോലെഡ് സ്‌ക്രീൻ ഉൾപ്പെടുന്ന S24 സാംസങ് സ്മാർട്ട്‌ഫോണുകൾക്ക് 256 ജിബി സ്‌റ്റോറേജും 120Hz റിഫ്രഷ് റൈറ്റും 50 മെഗാപിക്‌സൽ ട്രിപ്പിൾ റിയർ പ്രൈമറി ക്യാമറയുമാണ് നൽകിയിരിക്കുന്നത്. 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ആങ്കിൾ ക്യാമറയും 10 മെഗാപിക്‌സൽ ടെലിഫോട്ടോ സെൻസറും ഈ സ്മാർട്ട്‌ഫോണിൽ ഉൾപ്പെടുന്നുണ്ട്. 4,000 mAh ബാറ്ററിയോടു കൂടി പുറത്തിറങ്ങിയ S24 ഫോണിന് 66,455 രൂപയാണ് നിരക്ക്.

S24 പ്ലസ്

6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയോടു കൂടി റിലീസ് ചെയ്ത S24 പ്ലസിന് 512 ജിബി സ്റ്റോറേജാണുള്ളത്. 120Hz റിഫ്രഷ്‌റൈറ്റും 1440X3120 റെസല്യൂഷനും ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. 4,900mAh ബാറ്ററിയോടു കൂടി പുറത്തിറങ്ങിയ ഈ സ്മാർട്ട്‌ഫോണിന് 83,090 രൂപയാണ് നിരക്ക്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...