Vismaya News
Connect with us

Hi, what are you looking for?

COOKERY

ഏറ്റവും എളുപ്പത്തിൽ രുചികരമായ ആപ്പിൾ മിൽക്ക് ഷേക്ക് തയ്യാറാക്കാം

ധാരാള പോഷക​ഗുണങ്ങൾ അടങ്ങിയ ഫലമാണ് ആപ്പിൾ. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റ്‌സ്, മഗ്നീഷ്യം, വിറ്റാമിൻ സി, കെ, കാൽസ്യം, വിറ്റാമിൻ ബി-6 മുതലായ എല്ലാ പോഷകങ്ങളും ആപ്പിളിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ആപ്പിൾ കൊണ്ട് വളരെ വേഗത്തിൽ തയ്യാറാക്കാവുന്ന ഒരു ഷേക്ക് നോക്കിയാലോ?…

വേണ്ട ചേരുവകൾ…

ആപ്പിൾ 2‌ എണ്ണം
പാൽ 3 കപ്പ്
ഏലയ്‌ക്ക 3 എണ്ണം
പഞ്ചസാര 3 ടീസ്പൂൺ
ഐസ് ക്യൂബ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ആപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി വെക്കുക. മിക്സിയിൽ ജാറിൽ കഷണങ്ങളാക്കിയ ആപ്പിൾ പഞ്ചസാര പാൽ എന്നിവ ചേർത്ത് അടിച്ചെടുക്കുക. ഇതിലേക്ക് ഏലയ്‌ക്ക പൊടിച്ചത് കുടി ചേർക്കുക. അവസാനം ഐസ് ക്യൂബ് ചേർത്ത് വിളമ്പാം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...