Vismaya News
Connect with us

Hi, what are you looking for?

HEALTH

എള്ളിനെ നിസാരമായി തള്ളിക്കളയേണ്ട; ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

ഫാറ്റി ആസിഡുകളുടെയും ചില അമിനോ ആസിഡുകളുടെയും കലവറയായ എള്ള് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഒരു ടേബിള്‍ സ്പൂണ്‍ എള്ളില്‍ 52 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ കൊഴുപ്പ്, കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, കോപ്പര്‍,കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ്. സിങ്ക്, തയാമിന്‍ എള്ളിൽ അടങ്ങിയിരിക്കുന്നു. എള്ളെണ്ണ പ്രമേഹം തടയാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കൂടാതെ ഗ്ലൂക്കോസ് നില മെച്ചപ്പെടുത്താനും നല്ലതാണ്. അര്‍ബുദത്തെ പ്രതിരോധിക്കുന്ന സംയുക്തങ്ങളായ ഫൈറ്റിക് ആസിഡ്, മഗ്‌നീഷ്യം, ഫൈറ്റോസ്റ്റെറോള്‍ ഇവ എള്ളിൽ അടങ്ങിയിട്ടുണ്ട്. എള്ളിലെ തയാമിന്‍, പെറ്റോഫാന്‍ തുടങ്ങിയ ജീവകങ്ങള്‍ സെറോടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പ്പാദനം കൂട്ടുന്നു.

കറുത്ത എള്ളില്‍ ഇരുമ്പ് ധാരാളമായി കാണപ്പെടുന്നു. വിളര്‍ച്ചയ്‌ക്കും ക്ഷീണത്തിനും എള്ള് കഴിക്കുന്നത് നല്ലതാണ്. എള്ള് മുടിയുടെ വേരുകളെ ബലപ്പെടുതുകയും ഒമേഗ ഫാറ്റി ആസിഡുകള്‍ മുടി വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല, മുടി നരയ്‌ക്കുന്നതിനെയും തടയുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...