Vismaya News
Connect with us

Hi, what are you looking for?

HEALTH

ശൈത്യകാലത്ത്‌ മോയ്സ്ചറൈസർ ഒഴിവാക്കരുത്‌, മറ്റ് പല ഗുണങ്ങളും ഇത് നല്‍കുന്നു

ചര്‍മ്മവുമായി ബന്ധപ്പെട്ട്‌ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരാകാം നമ്മില്‍ പലരും. നാം നിസാരമെന്നു കരുതുന്ന പല പ്രശ്നങ്ങളും പിന്നീട് വളരെ വലിയ രീതിയിലാകാം നമ്മുടെ ചര്‍മ്മത്തെ ബാധിക്കുക.

ചര്‍മ്മ പ്രശ്നങ്ങള്‍ അകറ്റാനും ചര്‍മ്മം സുന്ദരമായി നിലനിര്‍ത്താനും ശരിയായ പരിചരണം ആവശ്യമാണ്. മുഖക്കുരു, മുഖത്തെ കറുത്ത പാടുകൾ, വരണ്ട ചർമ്മം, നിറ വ്യത്യാസം തുടങ്ങി ചർമ്മത്തെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ അകറ്റാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

ചര്‍മ്മത്തിന്‍റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുന്ന അവസരമാണ് ശൈത്യകാലം. ശൈത്യകാലത്ത് ചര്‍മ്മം വരളുക എന്നത് തികച്ചും സ്വാഭാവികമാണ്. അതിനാല്‍, ശൈത്യകാലത്ത് ചര്‍മ്മത്തിന് വേണ്ട പോഷണം നല്‍കാന്‍ മോയ്സ്ചറൈസർ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. അതായത്, വരണ്ട ചര്‍മ്മം നല്‍കുന്ന ഒട്ടും സുഖകരമല്ലാത്ത ആ അവസ്ഥയില്‍നിന്നും മോചനം നല്‍കാന്‍ മോയ്സ്ചറൈസറിന് കഴിയും. എന്നാല്‍, മോയ്സ്ചറൈസര്‍ വരണ്ട ചർമ്മത്തിനുള്ള പ്രതിവിധി മാത്രമല്ല, മറ്റ് പല ഗുണങ്ങളും ഇത് നല്‍കുന്നു എന്നതാണ് വസ്തുത.

ചര്‍മ്മത്തില്‍ മോയ്സ്ചറൈസര്‍ ഉപയോഗിക്കുമ്പോള്‍ അത് ഒരു തരത്തില്‍ പറഞ്ഞാല്‍ ചര്‍മ്മത്തിന് സംരക്ഷണം നല്‍കുകയാണ്. അതായത്, നിങ്ങൾ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുമ്പോൾ, ഇത് യഥാർത്ഥത്തിൽ ഒരു നേർത്ത പാളിയായി മാറുന്നു. ഇത് വിഷവസ്തുക്കൾ, മലിനീകരണം, മറ്റ് ദോഷകരമായ രാസവസ്തുക്കൾ എന്നിവയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്ന ഒരു കവചമായി പ്രവർത്തിക്കുന്നു. ശൈത്യകാലത്ത്, കുളി കഴിഞ്ഞ്, മോയ്സ്ചറൈസർ പുരട്ടുക, ഉറങ്ങാൻ പോകുന്നതിനു മുന്‍പും മോയ്സ്ചറൈസർ പുരട്ടുന്നത് നല്ലതാണ്.

മോയ്‌സ്ചറൈസറും ചര്‍മ്മ സംരക്ഷണത്തില്‍ അതിനുള്ള അതിന്‍റെ പ്രധാന പങ്കും, മോയ്‌സ്ചറൈസര്‍ നിങ്ങൾ ഒരിക്കലും ഒഴിവാക്കാതിരിക്കാനുള്ള പ്രധാന കാരണങ്ങളും അറിയാം…

1. മുഖക്കുരു കൂടുതലായി ഉണ്ടാകുന്നത് നിയന്ത്രിക്കുന്നു:

ചര്‍മ്മത്തില്‍ ഉണ്ടാകുന്ന സെബം നിക്ഷേപത്തിന്‍റെ ഫലമായി മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്‌. ചര്‍മ്മത്തിലെ തുറന്ന സുഷിരങ്ങൾ സാധാരണയായി പൊടിയും കണങ്ങളും കൂടുതല്‍ ആഗിരണം ചെയ്യും. ഇത് ക്രമേണ മുഖക്കുരുവിന് കാരണമാകുന്നു. എന്നാല്‍, ഇവിടെ മോയ്സ്ചറൈസർ എന്ത് പങ്ക് വഹിക്കുന്നു എന്നാണോ? മോയ്സ്ചറൈസർ മുഖത്ത് ഒരു രക്ഷാ കവചമായി നിലകൊള്ളുന്നു എന്നാണ് മനസിലാക്കേണ്ടത്. ഇത്, പൊടിയും കണങ്ങളും ചര്‍മ്മത്തില്‍ അടിയുന്നത് തടയുകയും മുഖക്കുരു ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു.

2. ചുളിവുകളും ചർമ്മത്തിന് പ്രായമേറുന്നതും തടയുന്നു:

മോയ്‌സ്ചറൈസറുകൾ കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു, ഇത് ചർമ്മത്തെ ഉറച്ചതും ചുളിവുകളില്ലാതെയും നിലനിർത്തുന്നു. മോയ്സ്ചറൈസറുകൾ, ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുന്നു, അതേസമയം, ചര്‍മ്മത്തില്‍ ഉണ്ടാകുന്ന നേർത്ത വരകൾ ഇല്ലാതാക്കുന്നു. അതിനാല്‍, മോയ്സ്ചറൈസർ ചര്‍മ്മത്തിലെ ചുളിവുകൾ ഒഴിവാക്കാനും പ്രായമാകൽ പ്രക്രിയ മന്ദഗതിയിലാക്കാനും സഹായിയ്‌ക്കുന്നു. അതിനാല്‍, മോയ്സ്ചറൈസർ ഒഴിവാക്കാന്‍ പാടില്ല.

3. പാടുകൾ കുറയ്‌ക്കുന്നു:

ചർമ്മത്തിലെ ഏറ്റവും സാധാരണമായ പ്രശ്നങ്ങളിലൊന്നാണ് പാടുകൾ. വേനൽക്കാലത്ത്, ഈർപ്പം കാരണം അവ പ്രത്യക്ഷപ്പെടുകയും ശൈത്യകാലത്ത് അവ കൂടുതലായി തോന്നുകയും ചെയ്യുന്നു. ഈ അവസരത്തില്‍, ഗുണമേന്മയുള്ള മോയ്സ്ചറൈസർ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് ചർമ്മത്തിന് ജലാംശം നൽകാനും പാടുകൾ കുറയ്‌ക്കാനും കഴിയും.

4. തിളങ്ങുന്ന ചർമ്മം നിലനിർത്തുന്നു:

മോയ്സ്ചറൈസർ ചര്‍മ്മത്തിന്‍റെ തിളക്കം നിലനിര്‍ത്താന്‍ സഹായിയ്‌ക്കുന്നു. വരണ്ടതും ചുളിവുകള്‍ ഉള്ളതുമായ ചർമ്മത്തെ തടയുക എന്നതാണ് മോയ്‌സ്ചറൈസറിന്‍റെ പ്രാഥമിക പ്രവർത്തനം. ഇത് നിങ്ങളുടെ ചർമ്മത്തെ ഈർപ്പമുള്ളതാക്കുകയുംചര്‍മ്മത്തിന്‍റെ സ്വാഭാവിക ഭംഗി നിലനിര്‍ ത്തി നിങ്ങള്‍ക്ക് യുവത്വം നല്‍കുകയും ചെയ്യുന്നു.

5. അലർജിയെ തടയുന്നു:

പഠനങ്ങൾ അനുസരിച്ച്, മോയ്സ്ചറൈസറുകൾ ചർമ്മ അലർജികൾ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുകയും സോറിയാസിസ്, എക്സിമ തുടങ്ങിയ ത്വക്ക് രോഗങ്ങളെ തടയുകയും ചെയ്യുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...