Vismaya News
Connect with us

Hi, what are you looking for?

HEALTH

രോ​ഗപ്രതിരോധശേഷി വ‍‍ർധിപ്പിക്കാൻ മികച്ചത്; തിപ്പലി നൽകും നിരവധി ​ഗുണങ്ങൾ

ഔഷധ ​ഗുണങ്ങളേറെയുള്ള ഒന്നാണ് തിപ്പലി. പലതരം തിപ്പലികളുണ്ട്. ചെറുതിപ്പലി, വൻതിപ്പലി, നീർതിപ്പലി, ഹസ്തിതിപ്പലി, കുഴിതിപ്പലി, കാട്ടുതിപ്പലി, ഉണ്ടതിപ്പലി തുടങ്ങിയവ അവയിൽ ചിലതാണ്. ആയൂർവേദത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് തിപ്പലി.

ആകൃതിയിലും പ്രകൃതിയിലും എല്ലാം തന്നെ കുരുമുളകിനോട്‌ സാദൃശ്യമുള്ള തിപ്പലി മൃദുലമായ കാണ്ഡത്തോട് കൂടി നിലത്ത് പടര്‍ന്നു വളരുന്ന ഒരു സസ്യമാണ്. ഈര്‍പ്പവും ജൈവാംശവും ഉള്ള മണ്ണില്‍ അല്പം തണല്‍ ലഭിച്ചാല്‍ തിപ്പലി നന്നായി വളരും.

വീടുകളില്‍ തെങ്ങിന്‍ ചുവട്ടിലോ ഉധ്യാനങ്ങളില്‍ നിഴല്‍ കൂടുതലായി ലഭിക്കുന്ന സ്ഥലങ്ങളിലോ മറ്റു ചെടികളുടെ ചുവട്ടിലോ തിപ്പലി വളര്‍ത്താം. ഒരു ഔഷധ കാര്‍പ്പറ്റായും ഈ സസ്യത്തെ വളര്‍ത്താം.

ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന സു​ഗന്ധ വ്യഞ്ജനമാണ് തിപ്പലി. ഔഷധ സസ്യങ്ങളുടെ കൂട്ടത്തിലെ രാജ്ഞി എന്നാണ് ഇത് അറിയപ്പെടുന്നത്. ഭക്ഷണത്തിന് എരിവും രുചിയും നൽകാൻ ഇതിന് കഴിയുന്നു. ഇതിന് പുറമേ നി​രവധി ​ഗുണങ്ങളാണ് ഇത് നൽകുന്നത്.

ജലദോഷവും മൂക്കടപ്പും

ചുമയും ജലദോഷവും നിയന്ത്രിക്കാനും ഇതിന്റെ ലക്ഷണങ്ങൾ ലഘൂകരിക്കാനും തിപ്പലി സഹായിക്കും. ഭക്ഷണത്തിന് ശേഷം കാൽ ടീസ്പൂൺ തിപ്പലി പൊടി തേനുമായി ചേർത്ത് കഴിക്കുന്നത് ​ഗുണം ചെയ്യും. ഇത് കഫം കുറയ്‌ക്കാൻ സഹായിക്കും. ഇത് ശ്വസനം എളുപ്പമാക്കാനും സഹായിക്കുന്നു.

മെച്ചപ്പെട്ട ദഹനം

ദഹനം മെച്ചപ്പെടുത്താൻ പണ്ട് കാലം മുതൽക്കേ തിപ്പലി ഉപയോ​ഗിക്കുന്നു. ദഹന എൻസൈമുകളുടെയും പിത്തരസത്തിന്റെയും ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നതിനും ദഹനക്കേട്, മലബന്ധം, ​ഗ്യാസ്, വയറുവീർക്കൽ തുടങ്ങിയവ ലഘൂകരിക്കുന്നതിന് സഹായിക്കുന്നു.

ശ്വാസകോശ സംരക്ഷണത്തിന് ‌

ശ്വാസകോശത്തിന്റെ ആരോ​ഗ്യത്തിന് മെച്ചപ്പെട്ട മാർ​ഗമാണ് തിപ്പലി. ശരീരത്തെ ചൂടാക്കാൻ കഴിവുള്ളവയാണ് തിപ്പലി. ഇത് കഴിക്കുന്നതിലൂടെ ശ്വസനം എളുപ്പമാക്കാനും ശ്വാസകോശ സംബന്ധമായ അവസ്ഥകളിൽ നിന്ന് ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. ജലദോഷം, പനി തുടങ്ങിയവയെ പ്രതിരോധിക്കാനും തിപ്പലി നല്ലതാണ്. ‌

വേ​ദന സംഹാരി

സന്ധിവാതം, തലവേദന, പേശി വേദന തുടങ്ങിയ വേദനകളിൽ നിന്ന് ആശ്വാസം നൽകാൻ തിപ്പലിക്ക് കഴിയും. ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ വീക്കം കുറയ്‌ക്കുന്നു.

പ്രതിരോധശേഷി മെച്ചപ്പെടുത്താൻ

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ തിപ്പലി, രോ​ഗ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നു.പതിവായി ഉപയോ​ഗിക്കുന്നത് ‌‌‌‌അണുബാധയ്‌ക്കുള്ള സാധ്യതയും കുറയ്‌ക്കുന്നു.

ദന്താരോ​ഗ്യത്തിന്

തിപ്പലിയു‌‌ടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ വായുടെ ആരോഗ്യത്തെ കാക്കുന്നു. വായ് നാറ്റത്തെ ചെറുക്കാനും മോണയുടെ വീക്കം കുറയ്‌ക്കാനും ഇത് നല്ലതാണ്. പല്ലുകളെ ശക്തിപ്പെടുത്താനും പണ്ട് മുതലേ തിപ്പലി ഉപയോ​ഗിക്കുന്നു.

ലൈംഗികരോ​ഗ്യത്തിന്

പ്രത്യുൽപാദന ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ലൈംഗികരോ​ഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും തിപ്പലി നല്ലതാണ്. പ്രസവരക്ഷയ്‌ക്കും തിപ്പലി ഉപയോ​ഗിക്കുന്നു. തിപ്പലിയും ഉണക്ക മുന്തിരിയും ചേർത്ത് പൊടിച്ച് കഴിക്കുന്നതിലൂടെ ദഹനശക്തിയും ധാതുപുഷ്ടിയും ലഭിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

അർബുദത്തെ തടയാൻ

കാൻസർ മുഴകളിൽ കാണപ്പെടുന്ന എൻസൈമിന്റെ ഉത്പാദനത്തെ തടയാൻ തിപ്പലിക്ക് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. തിപ്പലിയിൽ അടങ്ങിയിട്ടുള്ള പിപ്പർലോം​ഗ്യുമിൻ എന്ന രാസവസ്തുവാണ് ഇതിന് സഹായിക്കുന്നത്.

മലബന്ധം

തിപ്പലിയിലെ പോഷകങ്ങൾ ദഹനം മികച്ചതാക്കുകയും മലബന്ധം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മലബന്ധം ഉള്ളവർക്ക് തിപ്പലി കഴിക്കുന്നത് വയറുവേദന, വയറുവീർക്കൽ എന്നിവയിൽ നിന്ന് ആശ്വാസം നൽകും.

ഉറക്കം മികച്ചതാക്കുന്നു

ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ കാരണം ഉറക്കക്കുറവ് നേരിടുന്നവർക്ക് തിപ്പലി ​ഗുണം ചെയ്യും. അര ടീസ്പൂൺ തിപ്പലി പൊടി പാലിൽ കലർത്തി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ

തിപ്പലിക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. പൈപ്പറിൻ പോലുള്ള സംയുക്തങ്ങളുടെ സാന്നിധ്യം മൂലമാണ് ഇവയിൽ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ഉള്ളത്. രോഗപ്രതിരോധ സംവിധാനത്തെ മികച്ചതാക്കാനും തിപ്പലി സഹായിക്കുന്നു. തിപ്പലി ചൂർണം, ഗുളികകൾ എന്നീ രൂപങ്ങളിൽ കഴിക്കാം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...