Vismaya News
Connect with us

Hi, what are you looking for?

NATIONAL

ആഗ്ര ഒരുങ്ങുന്നു… താജ് മഹൽ കാണാൻ മികച്ച അവസരം; താജ് മഹോത്സവ് ഫെബ്രുവരിയിൽ, കൂടുതലറിയാം

വൈവിധ്യങ്ങളുടെ ആഘോഷമായ താജ് മഹോത്സവത്തിനായൊരുങ്ങി ആഗ്ര. വർഷം തോറും ആഗ്രയിൽ നടക്കുന്ന പ്രശസ്‌തമായ താജ് മഹോത്സവം 2024 ഇത്തവണ ഫെബ്രുവരി 17 മുതൽ 27 വരെയാണ് നടക്കുന്നത്.ആഗ്രയിലെ കാഴ്ചകളിലേക്കും ചരിത്രത്തിലേക്കും കലാകാരന്മാരിലേക്കും സഞ്ചാരികളെ എത്തിക്കുന്ന താജ് മഹോത്സവ് പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന സാംസ്കാരിക ആഘോഷമാണ്.സംസ്‌കൃതിയും സമൃദ്ധിയും തമ്മിലുള്ള അഗാധമായ ബന്ധത്തെ പ്രതിധ്വനിപ്പിക്കുന്ന ‘സംസ്‌കൃതിയും സമൃദ്ധിയും’ എന്നതാണ് ഈ വർഷത്തെ തീം.18 – 19 നൂറ്റാണ്ടുകളിൽ ഉത്തർ പ്രദേശിൽ നിലനിന്നിരുന്ന പഴയ മുഗൾ കാലഘട്ടത്തിലെ നവാബി ശൈലിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ആഗ്രയിലെ ശിൽപ്ഗ്രാമിൽ ആണ് താജ് മഹോത്സവ് നടക്കുന്നത്.

1992 ലാണ് താജ് മഹോത്സവം ആരംഭിക്കുന്നത്. കരകൗശല വിദഗ്ധരുടെ നൂതന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ വിവിധ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അവരെ സഹായിക്കുന്നതിനും ലക്ഷ്യമി‌ട്ടായിരുന്നു ഇത് സംഘടിപ്പിച്ചത്. ഈ ഉത്സവം ഇന്ത്യയുടെ കലയുടെയും കരകൗശലത്തിന്റെയും സംസ്കാരത്തിന്റെയും പാചകരീതിയുടെയും സമ്പന്നതയെ പ്രതിഫലിപ്പിക്കുന്നു.പാരമ്പര്യങ്ങളുടെയും നാഗരികതകളുടെയും കൂടിച്ചേരല്‍ എന്നാണ് താജ് മഹോത്സവത്തെ ആളുകള്‍ വിശേഷിപ്പിക്കുന്നത്. അറിയപ്പെടുന്ന ആഭ്യന്തര, അന്തർദേശീയ കലാകാരന്മാരുടെ വൈവിധ്യമാർന്ന സാംസ്കാരിക പ്രകടനങ്ങൾക്ക് ഓരോ വര്‍ഷവും ഈ മഹോത്സവം അരങ്ങൊരുക്കുന്നു.

ഒരു മിനി ഇന്ത്യയെ തന്നെയാണ് താജ് മഹോത്സവ് ഇവിടെ ഒരുക്കുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, കൊത്തുപണികൾ, ശില്പവേലകൾ, എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ കാണാം. ഷോപ്പിങ് നടത്താനും കലകളും ശില്പവേലകളും ഇഷ്ടമുള്ളവർക്ക് അത് പരിചയപ്പെടാനും പറ്റിയ ഒരവസരം കൂടിയാണിത്.പ്രായവ്യത്യാസങ്ങളില്ലാതെ ഏവര്‍ക്കും ആസ്വദിക്കുവാന്‍ സാധിക്കും എന്നതു തന്നെയാണ് താജ് മഹോത്സവത്തിന്റെ പ്രത്യേകത. മുതിർന്നവർക്ക് 50 രൂപയാണ് ഫീസ്. വിദേശ ടൂറിസ്റ്റുകൾക്കും 5 വയസ്സിന് താഴെയുള്ള കുട്ടികൾക്കും സൗജന്യം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...