Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ബുക്ക് ചെയ്ത ട്രെയിന്‍ ടിക്കറ്റിൽ പേര് മാറിയോ? ഇനി ഇങ്ങനെ ചെയ്താൽ മതി; എങ്ങനെയെന്ന് നോക്കാം

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്ര ചെയ്യുന്ന ആളുടെ പേര് മാറി പോവുകയോ പേരിൽ തെറ്റ് വരികയോ ചെയ്താൽ എന്തുചെയ്യുമെന്ന് ആലോചിച്ചിട്ടുണ്ടോ? വളരെ എളുപ്പത്തിൽ തെറ്റ് തിരുത്താൻ സാധിക്കും. യാത്ര മാറ്റിവയ്‌ക്കുകയോ പുതിയ ടിക്കറ്റ് എടുക്കുകയോ ഒന്നും ചെയ്യേണ്ട ആവശ്യമില്ലെന്നു ചുരുക്കം.ടിക്കറ്റിൽ പേരിൽ തെറ്റുപറ്റിയാൽ മാത്രമല്ല,നിങ്ങളുടെ ടിക്കറ്റ് കുടുംബത്തിലെ മറ്റൊരാളുടെ പേരിലേക്ക് മാറ്റണമെങ്കിലും ഐആർസിടിസി അനുവദിക്കുന്നുണ്ട്.എന്നാൽ ഒരു ടിക്കറ്റിൽ ഒരൊറ്റ തവണ മാത്രമേ മാറ്റങ്ങൾ വരുത്താൻ സാധിക്കൂ. എങ്ങനെയെന്ന് നോക്കാം.ഐആർസിടിസി വെബ്സൈറ്റിൽ ഓണ്‍ലൈന്‍ വഴി നിങ്ങൾ എടുത്ത ടിക്കറ്റിൽ മാറ്റങ്ങൾ വരുത്തുവാൻ നിങ്ങളുടെ ഐആർസിടിസി അക്കൗണ്ടിൽ യൂസർ നെയിമും പാസ് വേർഡും കൊടുത്ത് ലോഗിൻ ചെയ്യുക.തുടർന്ന് ചേഞ്ച് ബോർഡിങ് പോയിന്‍റ് ആന്‍ഡ് പാസഞ്ചർ നെയിം റിക്വസ്റ്റ്  എന്ന ഫോം ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോം ഡൗൺലോഡ് ചെയ്യുക.

തുടർന്ന് ആവശ്യമായ വിവരങ്ങൾ നല്കി പൂരിപ്പിച്ച ശേഷം ഈ ഫോം അപ്ലോഡ് ചെയ്യുക. ഇതുവഴി നിങ്ങൾക്ക് ടിക്കറ്റിലെ പേരിൽ വളരെ എളുപ്പത്തിൽ ഓൺലൈൻ ആയി മാറ്റങ്ങൾ വരുത്താൻ സാധിക്കും.ഇനി നേരിട്ട് റെയിൽവേ സ്റ്റേഷനിൽ പോയി യാത്രക്കാരൻറെ പേര് മാറ്റാൻ ആണെങ്കിൽ ടിക്കറ്റിന്റെ പ്രിന്റ് ഔട്ട് എടുക്കുകയാണ് ആദ്യം വേണ്ടത്.തുടർന്ന് നിങ്ങളുടെ അടുത്തുള്ള റെയിൽവേ റിസർവേഷൻ കൗണ്ടറിലേക്ക് പോകുക.പിന്നീട് ടിക്കറ്റിൽ യാത്ര ചെയ്യുന്ന യാത്രക്കാരന്റെയും ഒറിജിനൽ ഐഡി പ്രൂഫും അതിന്റെ ഫോട്ടോകോപ്പിയും കൊണ്ടുവരിക.ഇവിടെ, ടിക്കറ്റിലെ യാത്രക്കാരന്റെ പേര് മാറ്റാൻ നിങ്ങൾക്ക് കൗണ്ടർ ഓഫീസറോട് ആവശ്യപ്പെടാം. ഈ സൗകര്യം ലഭിക്കുന്നതിന്, ട്രെയിൻ പുറപ്പെടുന്നതിന് കുറഞ്ഞത് 24 മണിക്കൂർ മുമ്പ് നിങ്ങൾ റിസർവേഷൻ ഓഫീസ് സന്ദർശിക്കേണ്ടതുണ്ട്.

ഇനി നിങ്ങളുടെ പേരിൽ എടുത്ത ട്രെയിന്‍ ടിക്കറ്റ് എങ്ങനെ നിങ്ങളുടെ കുടുംബത്തിലെ മറ്റൊരാൾക്ക് നല്കുമെന്ന് നോക്കാം.ഐആർസിടിസി ടിക്കറ്റ് അച്ഛൻ, അമ്മ, സഹോദരൻ, സഹോദരി, മകൻ, മകൾ, ഭർത്താവ് അല്ലെങ്കിൽ ഭാര്യ എന്നിവരുൾപ്പെടെയുള്ള കുടുംബാംഗത്തിന് കൈമാറാൻ ആണ് നിയമം അനുവദിക്കുന്നത്.ഇതിനായി വളരെ എളുപ്പത്തിൽ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിൽ പോയി പൂർത്തിയാക്കാം.ടിക്കറ്റിന്‍റെ പ്രിന്‍റ് ഔട്ട് കൈവശം വയ്‌ക്കുക. നിലവിലെ യാത്രക്കാരന്‍റെ യഥാർത്ഥ ഐഡി പ്രൂഫ് ഹാജരാക്കുക.റിസർവേഷൻ ഡെസ്‌കിൽ ഇരു യാത്രക്കാരും തമ്മിലുള്ള രക്തബന്ധത്തിന്‍റെ തെളിവ് നൽകുന്നതോടെ അധികൃതർ ടിക്കറ്റ് അടുത്ത ആളുടെ പേരിലേക്ക് മാറ്റിത്തരും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...