Vismaya News
Connect with us

Hi, what are you looking for?

NEWS

ഒരു ദിവസം വെള്ളത്തിൽ ഇറങ്ങി അടിച്ചുപൊളിക്കാൻ പോര് കാണാൻ പോയാലോ; സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി പാണിയേലി പോര്

സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് എറണാകുളം ജില്ലയിലെ പാണിയേലി പോര്. പെരുമ്പാവൂരിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെയായി വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ പെരിയാർ നദിയിലാണ് പോര് സ്ഥിതി ചെയ്യുന്നത്.എറണാകുളത്തെ ഏകദിന ട്രക്കിംഗിന് അനുയോജ്യമായ സ്ഥലം കൂടിയാണ് പാണിയേലി പോരു. നദീതീരത്തെ പാതയിലൂടെയുള്ള ഈ 1.5 കിലോമീറ്റർ ട്രെക്കിംഗ് നിങ്ങളെ വെള്ളച്ചാട്ടത്തിലേക്ക് കൊണ്ടുപോകും.

പാറക്കെട്ടുകൾ നിറഞ്ഞ പെരിയാർ നദിയും അതിലെ ചെറിയ തുരുത്തുകളും വെള്ളച്ചാട്ടവും കല്ലോടികുഴികളും ഇവിടുത്തെ പ്രധാന ഘടകങ്ങളാണ്. പുഴയരികിലൂടെയും പാറക്കെട്ടുകൾക്കിടയിലൂടെയും തുരുത്തുകളിലൂടെയുമുള്ള യാത്ര പ്രത്യേക അനുഭവമാണ്.ആലുവ-മൂന്നാർ റോഡിൽ കുറുപ്പംപടി ടൗണിൽ നിന്ന് 15 കി.മീ. സഞ്ചരിച്ചാൽ വേങ്ങൂർ പഞ്ചായത്തിലെ പോരിലെത്താം. വനം വകുപ്പിന്റെ മലയാറ്റൂർ ഡിവിഷനിലെ കോട്ടപ്പാറ വനാതിർത്തി പ്രദേശമാണ് പ്രകൃതിരമണീയമായ പാണിയേലി പോര്.

കാടും പുഴയും മലകളും അതിരിടുന്ന ഇവിടം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ്. പാറക്കെട്ടുകളും തുരുത്തുകളും നിറഞ്ഞതാണ് ഇവിടെ പെരിയാർ. പുഴയിലെ ചുഴികൾ മൂലം പാറക്കെട്ടുകളിൽ രൂപപ്പെടുന്ന വലിയ ഗർത്തങ്ങളും ഇവിടത്തെ പ്രത്യേകതയാണ്.നിരവധി ആളുകൾ എത്തുന്ന ഇവിടെ അതീവ അപകടകാരികളായ ഗർത്തങ്ങൾ ഉണ്ട്. പുഴയിലെ അടിയൊഴുക്കും പാറക്കെട്ടുകളിലെ വഴുക്കലും അപകടങ്ങൾക്കിടയാക്കും.പാണിയേലി പോര് വനസംരക്ഷണ സമിതിയുടെ കീഴിൽ വനപാലകരും പ്രദേശവാസികളുമുൾപ്പെടുന്ന 15 ഗാർഡുമാരുടെ സേവനവും ഇവിടെയുണ്ട്. പ്രവേശന കവാടത്തിൽനിന്ന് പുഴയോരത്തുകൂടി ഒരു കിലോമീറ്ററോളം സന്ദർശകർക്ക് നടന്നുകാണാം.രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെയാണ് പ്രവേശനം. മുതിർന്നവർക്ക് 30 രൂപയും അഞ്ചു മുതൽ 13 വയസ്സുവരെയുള്ള കുട്ടികൾക്ക് 10 രൂപയുമാണ് ഫീസ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...