Vismaya News
Connect with us

Hi, what are you looking for?

NEWS

സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമമെന്ന് പ്രതിപക്ഷം; തെറ്റായ പ്രചരണമെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്തെ മരുന്ന് ക്ഷാമം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സർക്കാർ ആശുപത്രികളിൽ മരുന്ന് ഇല്ലെന്ന തെറ്റായ പ്രചരണം പ്രതിപക്ഷം നടത്തുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജിന്റെ മറുപടി. ചോദ്യങ്ങൾക്കല്ല മന്ത്രി മറുപടി നൽകുന്നത് എന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സപ്ലൈകോയിലെ വില പുനർനിർണയം അടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കുന്നതായി മന്ത്രി ജി.ആർ അനിൽ നിയമസഭയെ അറിയിച്ചു. സർക്കാർ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് കൃത്യമായി മരുന്ന് ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ. അനൂപ് ജേക്കബ് എംഎൽഎ ആണ് ചോദ്യോത്തരവേളയിൽ വിഷയം ഉന്നയിച്ചത്.

സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്ന് ഉണ്ടെന്നുംപ്രതിപക്ഷം സഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ആരോഗ്യമന്ത്രി വീണ ജോർജ്.കെഎംസിഎൽ വഴി മരുന്ന് ലഭ്യമാക്കുന്ന ആശുപത്രികളിൽ മരുന്നിന്റെ ലഭ്യത കൂട്ടാൻ വേണ്ട വിപുലമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും മന്ത്രി. കെഎംസിഎൽ വഴിയുള്ള മരുന്ന് വിതരണ സംവിധാനം പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ്. ആശുപത്രികളിൽ മരുന്ന് ഇല്ല എന്നത് യാഥാർത്ഥ്യമെന്ന് സിഎജി റിപ്പോർട്ട് ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.കേരളീയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മുഖ്യമന്ത്രിയും മറുപടി നൽകി. മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകളോടെ അടുത്ത വർഷത്തെ കേരളീയം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിനോദ സഞ്ചാരികൾക്ക് കൂടി പങ്കാളിത്തം ഉറപ്പിക്കുമെന്നും കേരളീയം നടത്തുന്നതിൽ പ്രതിപക്ഷത്തിന്റെ ബുദ്ധി അല്ല സർക്കാരിന് ഉള്ളതെന്നും മുഖ്യമന്ത്രി വിമർശിച്ചു. സപ്ലൈകോയിലെ വില വർധനവ് അടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കുന്നതായി മന്ത്രി ജി ആർ അനിൽ നിയമസഭയെ അറിയിച്ചു. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാരിന് ലഭിച്ചു. സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്‌കരിക്കുന്നത് വിലക്കയറ്റം രൂക്ഷമാക്കില്ലെന്ന് ഭക്ഷ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...