Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

രാജ്യത്തെ കർഷകർക്ക് നൽകിവരുന്ന പി എം കിസാൻ ആനുകൂല്യ തുക വർധിപ്പിക്കാൻ നീക്കം

വരുമാന പിന്തുണ ഉറപ്പാക്കുന്നതിനായി ചെറുകിട, ഇടത്തരം കർഷകർക്ക് നൽകിവരുന്ന പി എം കിസാൻ സമ്മാൻ നിധി( പി എം കിസാൻ യോജന) പദ്ധതിയിലെ ആനുകൂല്യ തുക വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ നീക്കം. പ്രതിവർഷം 6000 രൂപ കർഷകർക്ക് ലഭ്യമാക്കുന്ന പദ്ധതിയിലൂടെ ഇനിമുതൽ പ്രതിവർഷം 8000 രൂപയോ 9000 രൂപയോ നൽകുമെന്നാണ് സൂചനകൾ.

ഫെബ്രുവരി ഒന്നിന് കേന്ദ്ര ധന മന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം. ഉടൻതന്നെ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കും എന്നതിനാൽ ഇടക്കാല ബജറ്റ് ആയിരിക്കും കേന്ദ്ര ധനമന്ത്രി അവതരിപ്പിക്കുക.

കഴിഞ്ഞ ബജറ്റിൽ കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് കൊണ്ടുവന്ന 3 ബില്ലുകൾ കേന്ദ്രത്തിന് തന്നെ തിരിച്ചടിയായ സാഹചര്യത്തിൽ കർഷകരെ ഒപ്പം നിർത്താനുള്ള നീക്കങ്ങളുടെ ഭാഗമായിട്ട് കൂടിയാകും പിഎം കിസാൻ പദ്ധതിയുടെ ആനുകൂല്യം കേന്ദ്രം വർദ്ധിപ്പിക്കുന്നത്.

രാജ്യത്തെ 15 കോടി കർഷകരിൽ നടപ്പു വർഷത്തിൽ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കണക്കനുസരിച്ച് 8.56 കോടിയോളം ചെറുകിട, ഇടത്തരം കർഷകരാണ് പദ്ധതിയിലൂടെ ആനുകൂല്യം നേടുന്നത്. 2000 രൂപ മൂന്നുതവണയായി ആകെ 6000 രൂപ പ്രതിവർഷം നൽകുന്ന പദ്ധതിയാണ്‌ പ്രതിവർഷം 8000 മുതൽ 9000 രൂപയായി ഉയർത്തുന്നത്.

 

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...