Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യ : അനീഷ്യ മാനസിക സമ്മർദം നേരിട്ടു

കൊല്ലം പരവൂരിൽ ആത്മഹത്യ ചെയ്ത അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ തൊഴിലിടത്തിൽ മാനസിക സമ്മർദ്ദം നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. സഹപ്രവർത്തകനായ എപിപി പരിഹസിച്ചിരുന്നുവെന്ന് വ്യക്തമാകുന്ന അനീഷ്യയുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് എസിപിയായി ചുമതലയേറ്റ എൻ. ഷിബുവിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.‘ഡിഡിപി എന്നെ വിളിച്ചിട്ട് അനീഷ്യ പോകാൻ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു. സാറേ.എൻ്റെ അവസ്ഥ ഇങ്ങനെയാണ്. പെയിൻ സഹിക്കാൻ വയ്യ. ഹോസ്പിറ്റലിലേക്ക് പോകുകയാണ്. എനിക്ക് അവിടെ പോകാൻ പറ്റില്ല. നിർബന്ധിച്ചാൽ എനിക്ക് ലീവ് എടുക്കാനേ നിവൃത്തിയുള്ളൂ. ഞാൻ ജൂറിസ്ഡിക്ഷൻ വിടാനുള്ള പെർമിഷൻ ചോദിച്ച് ലീവ് ആപ്ലിക്കേഷൻ കൊടുത്തു. അന്ന് രാത്രി മുതൽ. ഈ സംഭവത്തോടെ എന്നെ പരിഹസിക്കാൻ തുടങ്ങി. രാത്രി എന്തിനാണ് ലീവ് എടുത്തേ. രാത്രി ആര് ലീവെടുക്കും. അവൻ ഞാൻ എൻ്റെ അനിയനെപ്പോലെ കണ്ട് അനിയാ എന്ന് വിളിച്ചിട്ടുണ്ട് അവനെ’ അനീഷ്യയുടെ ഓഡിയോ സന്ദേശം ഇപ്രകാരം.

അർദ്ധരാത്രിയിൽ കിളിക്കൊല്ലൂർ സ്റ്റേഷനിലെ ഒരു കേസിൽ അനാരോഗ്യം കാരണം ഹാജരാകാൻ വിസമ്മതിച്ചപ്പോൾ ജൂനിയറായ എപിപി, അനീഷ്യയെ പരിഹസിച്ചെന്ന് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശമാണിത്. സഹപ്രവർത്തകൻ അവധിയെടുക്കുമ്പോൾ എടുക്കേണ്ടി വരുന്ന അധിക ജോലിയിൽ അനീഷ്യയ്ക്ക് മാനസിക സമ്മർദ്ദമുണ്ടായിരുന്നെ ബന്ധുക്കളുടെ മൊഴി ശരിവയ്ക്കുന്നതാണ് ശബ്ദ സന്ദേശം. തുടർച്ചയായി സഹപ്രവർത്തകൻ അവധിയിൽ പോകുന്നതിലായിരുന്നു അമർഷം. അതിനിടെ എ സി പി എൻ. ഷിബുവിൻ്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അനീഷ്യയുടെ ബന്ധുക്കളുടെ മൊഴിയെടുത്ത് അന്വേഷണം തുടങ്ങി. അനീഷ്യയുടെ സുഹൃത്തുക്കളുടേയും മൊഴിയെടുക്കും. ആരോപണ വിധേയരെ ചോദ്യം ചെയ്ത് ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കേസെടുക്കുന്നതിൽ തീരുമാനമെടുക്കും. അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് അനീഷ്യയുടെ കുടുംബത്തിൻ്റെ തീരുമാനം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...