Vismaya News
Connect with us

Hi, what are you looking for?

TECH

ബഡ്ജറ്റ് ഫ്രണ്ട്‌ലി ഫോണ്‍ അവതരിപ്പിച്ച് ഇന്‍ഫിനിക്‌സ്; അറിയാം സ്മാര്‍ട്ട് 8 പ്രോന്റെ സവിശേഷതകൾ

കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുള്ള സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്നതിൽ മുന്നിലാണ് ചൈനീസ് കമ്പനിയായ ഇൻഫിനിക്സ്.
തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഇൻഫിനിക്‌സ് സ്മാർട്ട് 8 പ്രോ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.എന്നാല്‍ ഫോണിന്റെ വില എന്താണെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ഫോണ്‍ എന്ന നിലയ്‌ക്കാണ് പുതിയ ഫോണിനെ അവതരിപ്പിച്ചിരിക്കുന്നത്.50 മെഗാപിക്‌സലിന്റെ ബാക്ക് ക്യാമറയാണ് ഇതിനു നൽകിയിരിക്കുന്നത്. 6.6 ഇഞ്ചിന്റെ ഐപിഎസ് എൽ.സി.ഡി ഡിസ്‌പ്ലെയാണ് ഉപയോഗിച്ചിരിക്കുന്നത്.

500നിറ്റ്‌സ് ആണ് ഡിസ്‌പ്ലെ(സ്മാര്‍ട്ട്ഫോണ്‍ ഡിസ്പ്ലെക്ക് കൊടുക്കാവുന്ന പരമാവധി ബ്രൈറ്റ്നസ്- സൺലൈറ്റിൽ വരെ മങ്ങലില്ലാതെ കാണാനാകും).മീഡിയടെക് ഹീലിയോ ജി36 എസ്.ഒ.സിയാണ് പ്രൊസസർ. 8ജിബി റാം, ആൻഡ്രോയിഡ് 13(ഗോ എഡിഷൻ), 5000 എം.എ.എച്ച് ബാറ്ററി, 10 വാട്ടിന്റെ ചാർജർ എന്നിവയൊക്കൊണ് മറ്റു പ്രത്യേകതകൾ.4ജിബി, 8ജിബി, 64 ജിബി, 128 ജിബി റാമിൽ മോഡൽ ലഭ്യമാകും എന്നാണ് വിവരം.

ഗാലക്സി വൈറ്റ്, റെയിന്‍ബോ ബ്ലൂ, ഷൈനി ഗോള്‍ഡ്, ടിംബര്‍ ബ്ലാക്ക് എന്നീ കളര്‍ വേരിയന്റുകളും സ്മാര്‍ട്ട് 8 പ്രോയ്‌ക്കായി ഇന്‍ഫിനിക്‌സ് ഒരുക്കിയിരിക്കുന്നു. വില സംബന്ധിച്ച വിവരങ്ങള്‍ വരുന്ന ദിവസങ്ങളില്‍ തന്നെ ഇന്‍ഫിനിക്‌സ് വെളിപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ആന്‍ഡ്രോയിഡ് 13 (ഗോ എഡിഷന്‍) ഔട്ട്-ഓഫ്-ദി ബോക്സില്‍ ആണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഇന്‍ഫിനിക്‌സ് സ്മാര്‍ട്ട് 8 പ്രോയ്‌ക്കായി 6.66 ഇഞ്ച് എച്ച്ഡി പ്ലസ് (720 x 1,612 പിക്‌സലുകള്‍) IPS LCD ഡിസിപ്ലേയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

ഈ ഡിസ്‌പ്ലേയ്‌ക്ക് 90Hz പുതുക്കല്‍ നിരക്കും 500 nits പീക്ക് തെളിച്ചവും അവകാശപ്പെടാനുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ 8 ജിബി വരെ LPDDR4x റാമുമായി ജോടിയാക്കിയ Mediatek Helio G36 ചിപ്സെറ്റാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...