Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

‘മലൈക്കോട്ടൈ വാലിബൻ’ മേക്കിങ് വീഡിയോ പുറത്ത്

മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്‍റെ’ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകര്‍. മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.ഇന്ത്യൻ സിനിമ കണ്ടിട്ടില്ലാത്ത ഒന്നാണ് തങ്ങൾ ഒരുക്കിയിരിക്കുന്നത് എന്ന മോഹൻലാലിന്റെ വാക്കുകൾക്കൊപ്പമാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം സിനിമയുടെ ഷൂട്ടിങ് രംഗങ്ങൾ കാണിക്കുന്നു.ലിജോ ജോസ് പെല്ലിശ്ശേരി, ടിനു പാപ്പച്ചൻ തുടങ്ങിയ സിനിമയുടെ അണിയറപ്രവർത്തകരെയും മേക്കിങ് വീഡിയോയിൽ കാണാം. കാണുന്നതുമാത്രം വിശ്വസിക്കുക എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

മലൈക്കോട്ടൈ വാലിബനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തിന്‍റെ വലിയ പങ്ക് ചിത്രീകരണവും നടന്നത് രാജസ്ഥാന്‍ മരുഭൂമിയില്‍ ആയിരുന്നു. ചെന്നൈയും പോണ്ടിച്ചേരിയുമായിരുന്നു മറ്റ് ലൊക്കേഷനുകള്‍. 130 ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് സിനിമയ്‌ക്ക് വേണ്ടിവന്നത്.രാജസ്ഥാനിലെ കൊടും ചൂടും കൊടും തണുപ്പും നേരിട്ടാണ് ചിത്രീകരണസംഘം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. ആക്ഷന്‍ രം​ഗങ്ങളിലെ മോഹന്‍ലാലിന്‍റെ അനായാസത എല്ലാവരും എടുത്തുപറയുന്ന ഒന്നാണ്. അത്തരത്തിലുള്ള ചില രം​ഗങ്ങളുടെ ഷൂട്ടിം​ഗ് രം​ഗങ്ങളും പുറത്തെത്തിയ മേക്കിം​ഗ് വീഡിയോയില്‍ ഉണ്ട്.

മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്‌ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രവുമാണ് ഇത്.ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...