Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി; വധശ്രമത്തിന് കേസെടുത്തു

തിരുവനന്തപുരം: പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്കിന് വെട്ടി. കുന്നുകാട് നിവാസി സുധയെ ഭർത്താവ് അനിൽ കുമാർ ആണ് വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിനു ശേഷം അനിൽകുമാർ ഒളിവിൽ പോയി.2019 മുതൽ ഇവർ പിരിഞ്ഞു ജീവിക്കുകയാണ്. ബന്ധുവിന്റെ മരണ വീട്ടിൽ വച്ച് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് സുധയുടെ മുഖത്ത് വെട്ടുകയായിരുന്നു.

വെട്ടുകൊണ്ട് മൂക്കിന്റെ ഭാഗം തൂങ്ങി മാറി. മൂക്കിന് 15 ഓളം തുന്നൽ ഉണ്ട്. കഴുത്തിന് നേരെ വെട്ടിയത് ഒഴിഞ്ഞ് മാറിയപ്പോഴാണ് സുധയുടെ മൂക്കിന് വെട്ടേറ്റത്.സുധയുടെ കൈ വിരലിനും പരിക്കുണ്ട്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.പോത്തൻകോട് പൊലീസ് വധശ്രമത്തിന് കേസ് എടുത്തു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...