Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സാമ്പത്തിക പ്രതിസന്ധി : പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യും

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അടിയന്തര പ്രമേയത്തിന് അനുമതി. റോജി എം. ജോണ്‍ എം.എൽ.എയാണ് അടിയന്തര പ്രമേയം കൊണ്ടുവന്നത്. ഇങ്ങനൊരു അടിയന്തര പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷത്തോട് നന്ദി പറയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണി മുതൽ സഭ നിർത്തിവെച്ച് അടിയന്തര പ്രമേയം ചർച്ചചെയ്യും.

പതിനഞ്ചാം നിയമസഭയുടെ ഏഴാമത്തെ ചർച്ചയാണിത്. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പിരിവാണ് രണ്ട് വർഷമായി സംസ്ഥാനം നടത്തിയതെന്നാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ സഭയിൽ വ്യക്തമാക്കിയത്. കേന്ദ്രസർക്കാരിൽ നിന്ന് കിട്ടാനുള്ളതിന്റെ 50% എങ്കിലും കിട്ടിയാൽ ഇപ്പോഴുള്ള ട്രഷറി നിയന്ത്രണം പിൻവലിക്കുമെന്നും മന്ത്രി പറഞ്ഞു. കടം കൃത്യമായി തിരിച്ചടച്ച് പോകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രത്തിനെതിരായ സമരത്തിൽ നിന്ന് സർക്കാർ പിന്മാറില്ലെന്നും ജനങ്ങളിൽ നിന്നുള്ള സമ്മർദം മൂലം യു.ഡി.എഫ് സമരത്തിന് വരുമെന്ന് പ്രതീക്ഷിക്കുന്നതായും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു. സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നത് പോലെയാണ് കേന്ദ്രത്തോടുള്ള സംസ്ഥാന സർക്കാരിന്റെ നിലപാടെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...