Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സുരക്ഷയ്ക്കുള്ളത് എസ്‌പിജി എൻഎസ്‌ജി പരിശീലനം ലഭിച്ച കമാൻഡോകൾ

തിരുവനന്തപുരം: ഗവർണറുടെ യാത്രകളിലും താമസസ്ഥലത്തും ഓഫീസിലുമടക്കം സി.ആർ.പി.എഫിന്റെ പത്ത് കമാൻഡോകളുടെ സുരക്ഷാ വലയമുണ്ടായിരിക്കും. ഇവർ അനുവദിച്ചാലേ ആർക്കും ഗവർണർക്ക് അടുത്തെത്താനാവൂ. ബംഗളുരുവിലെ വി.ഐ.പി സുരക്ഷാ ഡിവിഷനിൽ നിന്ന് 41 സി.ആർ.പി.എഫ് ഉദ്യോഗസ്ഥരാണ് സുരക്ഷയ്ക്കെത്തിയത്.എസ്.പി.ജി, എൻ.എസ്.ജി പരിശീലനം ലഭിച്ചവരാണ് ഇവർ. 10പേർ എപ്പോഴും ഗവർണർക്ക് ചുറ്റിലുമുണ്ടാവും. ഇസഡ് പ്ലസ് സുരക്ഷയാണ് കേന്ദ്രം അനുവദിച്ചത്.

സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണ് ഇതുവരെ ഗവർണർക്ക് ചുറ്റിലും സുരക്ഷാചുമതല വഹിച്ചിരുന്നത്. ഇവർ രണ്ടാംനിരയിലേക്ക് മാറും. യാത്രകളിലും പരിപാടികളിലും സുരക്ഷയൊരുക്കുന്നത് പൊലീസായിരിക്കും. രാജ്ഭവൻ ഗേറ്റിലും ഉള്ളിലെ പോസ്റ്റുകളിലും പൊലീസ് തുടരും. ഗവർണറുടെ വാഹനത്തിൽ പൊലീസിനെ ഒഴിവാക്കി സി.ആർ.പി.എഫ് കമാൻഡോകൾ സഞ്ചരിക്കും. കാറിന് മുന്നിലും പിന്നിലും സി.ആർ.പി.എഫിന്റെ വാഹനങ്ങളായിരിക്കും. പിന്നാലെ പൊലീസ് വാഹനങ്ങളുണ്ടാവും. പ്രതിഷേധമുണ്ടായാൽ നേരിടുന്നതും സമരക്കാരെ നീക്കുന്നതും യാത്രാപാത സുഗമമാക്കുന്നതുമടക്കം ചുമതലകൾ പൊലീസിനായിരിക്കും.

പരിപാടികൾക്ക് സുരക്ഷയൊരുക്കുന്നത് അവിടത്തെ എസ്.പിയായിരിക്കും.ചുമതലകൾ നിശ്ചയിക്കാൻ സി.ആർ.പി.എഫ്, പൊലീസ് സംയുക്തയോഗം ഇന്നലെ രാജ്ഭവനിൽ ചേർന്നു. സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജുവിന്റെ നേതൃത്വത്തിൽ ഇന്റലിജൻസ്, സി.ആർ.പി.എഫ്, ഐ.ബി ഉദ്യോഗസ്ഥർ പങ്കെടുത്തു. തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷണറും സിആർപിഎഫ് ഉദ്യോഗസ്ഥരും ഇന്ന് വീണ്ടും ചർച്ച നടത്തിയ ശേഷം സുരക്ഷ സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് പുറത്തിറക്കും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...