Vismaya News
Connect with us

Hi, what are you looking for?

HEALTH

വഴുതന നിസ്സാരനല്ല…അറിയാം വഴുതനയുടെ അത്ഭുത ഗുണങ്ങള്‍…

മിക്ക അടുക്കളത്തോട്ടങ്ങളിലും സുലഭമായി കാണുന്ന പച്ചക്കറിയാണ് വഴുതന. കാണുന്ന ഭംഗി പോലെ തന്നെ, നിരവധി ഗുണങ്ങളുള്ള പച്ചക്കറിയാണ് ഇവ.വിറ്റാമിനുകളും, പോഷകങ്ങളും ധാതുക്കളും അടങ്ങിയതാണ് വഴുതന. വിറ്റാമിൻ സി, കെ, ബി, പൊട്ടാസ്യം, കോപ്പർ, കാത്സ്യം, ഫൈബർ എന്നിവയാൽ സമ്പന്നമാണ് വഴുതന. ഭക്ഷണത്തിൽ വഴുതന ഉൾപ്പെടുത്തിയാലുള്ള ​ഗുണങ്ങൾ നോക്കാം.ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാക്കുന്ന കേ‌ടുപാടുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ വഴുതന സഹായിക്കുന്നു. ​ഗുരുതരമായ പല രോ​ഗങ്ങളിൽ നിന്നും രക്ഷ നൽകുന്നതിൽ വഴുതന സഹായിക്കുന്നു.

മാനസിക സമ്മർ​ദ്ദം, ശരീരത്തിലുണ്ടാകുന്ന വീക്കം എന്നിവയെ ലഘൂകരിക്കാൻ വഴുതനയ്‌ക്ക് കഴിയുന്നു. വാർദ്ധക്യത്തെ ചെറുക്കാനും വിട്ടുമാറാത്ത രോ​ഗങ്ങൾ പിടിപ്പെടാനുള്ള സാധ്യത കുറയ്‌ക്കാനും വഴുതന ശീലമാക്കാം.ഫൈബര്‍ ധാരാളം അടങ്ങിയ വഴുതന ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തെ സഹായിക്കും. ഭക്ഷണത്തിലെ പോഷകങ്ങള്‍ കൃത്യമായി ശരീരം ആഗിരണം ചെയ്യാനും വഴുതന സഹായിക്കുന്നു.

നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ ബി എന്നിവയാൽ സമ്പന്നമാണ് വഴുതന. കൊളസ്ട്രോളിന്റെ അളവിനെ കുറയ്‌ക്കാൻ ഇത് സഹായിക്കുന്നു. പൊട്ടാസ്യം രക്തസമ്മർദ്ദത്തെയും കുറയ്‌ക്കുന്നു. ഇവ ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.കലോറി കുറഞ്ഞതും നാരുകളാൽ സമ്പന്നവുമാണ് വഴുതന. ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുന്നത് വയറുനിറഞ്ഞത് പോലെ തോന്നിക്കും. വിശപ്പിനെ ശമിപ്പിക്കാൻ ഇത് സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. നാരുകൾ ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാനും വഴുതന സഹായിക്കും. വഴുതനങ്ങയിലടങ്ങിയ ഫീനോളിക് സംയുക്തങ്ങൾ എല്ലുകൾക്ക് ശക്തി നൽകും. ഇവയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യവും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.വഴുതനയിൽ ഇരുമ്പിന്റെ സാന്നിധ്യം ധാരാളമായുണ്ട് . അതിനാല്‍ വിളര്‍ച്ചയെ തടയാന്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

പ്രമേഹ രോ​ഗികൾക്ക് കണ്ണും പൂട്ടി കഴിക്കാവുന്നതാണ് വഴുതന. ഇതിലെ സംയുക്തങ്ങൾ ഗ്ലൂക്കോസിന്റെ ആഗിരണത്തെ മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇവ ശീലമാക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യം മെച്ചപ്പെടുന്നതിനും സഹായിക്കുന്നു.സ്ഥിരമായി വഴുതന കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. കലോറിയും കാര്‍ബോഹൈട്രേറ്റും കുറഞ്ഞ വഴുതന പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്.നാരുകൾ ധാരാളമുള്ളതിനാൽ തന്നെ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കുടലിന്റെ ആരോ​ഗ്യത്തെയും പ്രോത്സാഹിപ്പിക്കുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...