Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഗർഭിണിയായ ഭാര്യയെ ബസ്സിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി

ചെന്നൈ: ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് ബസ്സില്‍നിന്ന് ചവിട്ടി തള്ളിയിട്ട് കൊലപ്പെടുത്തി. ദിണ്ടിഗല്‍ വെമ്പാര്‍പെട്ടി സ്വദേശിയായ പാണ്ഡ്യന്‍(24) ആണ് അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യ വളര്‍മതി(19)യെ കൊലപ്പെടുത്തിയത്. കേസില്‍ പാണ്ഡ്യനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു സംഭവം.

വളര്‍മതിയും ഭര്‍ത്താവ് പാണ്ഡ്യനും വളര്‍മതിയുടെ സ്വന്തംവീട്ടിലേക്ക് ബസ്സില്‍ യാത്രചെയ്യുന്നതിനിടെയാണ് അതിദാരുണമായ കൊലപാതകം നടന്നത്. മദ്യലഹരിയിലായിരുന്ന പാണ്ഡ്യനും ഭാര്യയും തമ്മില്‍ യാത്രയ്ക്കിടെ വഴക്കുണ്ടായിരുന്നു. ഇതിനിടെയാണ് യുവാവ് ഭാര്യയെ ബസ്സില്‍നിന്ന് ചവിട്ടി തള്ളിയിട്ടത്.

ബസ്സില്‍ യാത്രക്കാര്‍ കുറവായതിനാല്‍ യുവതി വീണത് ആരും അറിഞ്ഞിരുന്നില്ല. പിന്നീട് യുവാവ് തന്നെ ബഹളംവെച്ച് ബസ്സ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഭാര്യയെ താന്‍ ബസ്സില്‍നിന്ന് ഇറക്കിവിട്ടെന്നും തനിക്കും ഇവിടെ ഇറങ്ങണമെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്. ഇതോടെ സംശയം തോന്നിയ ബസ് ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് റോഡരികില്‍നിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തത്. വീഴ്ചയുടെ ആഘാതത്തില്‍ സംഭവസ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചതായാണ് പോലീസ് പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...