Vismaya News
Connect with us

Hi, what are you looking for?

NATIONAL

രാജ്യത്ത് മൊബൈല്‍ ഫോണ്‍ വില കുറയും; ഘടക സാമഗ്രികളുടെ ഇറക്കുമതി തീരുവ കുറച്ചു

രാജ്യത്ത് മൊബൈല്‍ ഫോണിന്റെ വില കുറയും. മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഘടക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചു. 15 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് കുറച്ചത്.

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിന്റെ ചെലവ് കുറയ്ക്കാന്‍ ഘടക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് കമ്പനികള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങള്‍ക്ക് സമാനമായി ഇറക്കുമതി തീരുവ കുറയ്ക്കണമെന്നതായിരുന്നു കമ്പനികളുടെ ആവശ്യത്തില്‍ മുഖ്യമായി പറയുന്നത്. ഇത് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.

ഇറക്കുമതി തീരുവ കുറച്ചാല്‍ ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി വരുമാനം വര്‍ധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രണ്ടുവര്‍ഷത്തിനകം 3900 കോടി ഡോളറായി വര്‍ധിക്കുമെന്നാണ് അനുമാനം. 2023 സാമ്പത്തികവര്‍ഷത്തില്‍ 1100 കോടി ഡോളറായിരുന്നു കയറ്റുമതി വരുമാനം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...