Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പി.സി ജോർജും മകനും ബി.ജെ.പിയിൽ ചേർന്നു; കേരള ജനപക്ഷം ബി ജെ പിയില്‍ ലയിച്ചു

ന്യൂഡൽഹി: പി.സി ജോർജും മകൻ ഷോൺ ജോർജും ബി.ജെ.പിയിൽ ചേർന്നു. ഇതോടെ അദ്ദേഹത്തിന്റെ കേരള ജനപക്ഷം സെക്കുലർ പാർട്ടി ബി.ജെ.പിയിൽ ലയിച്ചു.ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, ബി.ജെ.പി ജനറൽ സെക്രട്ടറി രാധാമോഹൻദാസ് അഗർവാൾ എന്നിവർ ചേർന്ന് പി.സി ജോർജിനെ ഷാളണിയിച്ച് സ്വീകരിച്ചു.

ജനപക്ഷത്തിന്റെ സംസ്ഥാന കമ്മറ്റിയുടെ തീരുമാനപ്രകാരമാണ് ബി.ജെ.പിയിൽ ചേർന്നതെന്ന് പി.സി ജോർജ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കേരളത്തിൽ അഞ്ച് സീറ്റ് ലഭിക്കും.യാതൊരു നിബന്ധനയുമില്ലാതെയാണ് ബി.ജെ.പിയിൽ ചേരുന്നത്. നാളെ മുതൽ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഒരു പ്യൂണായി ഇരിക്കാൻ പറഞ്ഞാൽ അതും ചെയ്യുമെന്നും പി.സി ജോർജ് പറഞ്ഞു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...