ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ ജ്യോതിക പങ്കുവച്ച ഒരു വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് ജ്യോതിക വീഡിയോ പങ്കുവച്ചത്.ഫിൻലൻഡിലെ ആർട്ടിക്ക് സർക്കിളിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ വീഡിയോയാണ് ഇത്.
‘2024 യാത്രകളുടെ വർഷം’ എന്ന ക്യാപ്ഷനോടെയാണ് ജ്യോതിക വീഡിയോ പങ്കുവച്ചിരിക്കുന്നത്. കൊടും മഞ്ഞിൽ സ്കേറ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങളും നായകൾക്കൊപ്പം സമയം ഇരുവരും സമയം ചിലവഴിക്കുന്നതും വീഡിയോയിൽ കാണാം.അതേസമയം ഇരുവരും തമ്മിൽ വേർപിരിയുന്നു എന്ന തരത്തിൽ നിരവധി വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും പ്രതികരിച്ചിരുന്നില്ല.