Vismaya News
Connect with us

Hi, what are you looking for?

TECH

ആമസോൺ പ്രൈം വീഡിയോ ഉപയോക്താക്കളാണോ നിങ്ങൾ; ഇനി മുതൽ അധിക പണം നൽകേണ്ടിവരും

ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ ചാർജുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നു. ഇതോടെ ഉപയോക്താക്കൾ ഇനി അധിക പണം നൽകേണ്ടിവരും.അല്ലാത്തവർക്ക് ഇനി മുതൽ വീഡിയോകൾക്കിടയിൽ പരസ്യം കൂടി കാണേണ്ടി വരും. അമേരിക്ക, ബ്രിട്ടൻ, ജർമ്മനി, കാനഡ എന്നിവിടങ്ങളിലാണ് ഈ മാറ്റം തുടങ്ങാൻ പോകുന്നത് എന്നാൽ ഇന്ത്യയിൽ ഇതെപ്പോഴാണ് വരുന്നത് എന്ന് വ്യക്തമല്ല.

നിലവിൽ ആമസോൺ പ്രൈം വീഡിയോ അംഗമാണെങ്കിൽ വിഷമിക്കേണ്ടതില്ല. പഴയ അംഗങ്ങൾക്ക് അധിക പേയ്‌മെൻറ് സംബന്ധിച്ച് ഇമെയിൽ ലഭിക്കും. അമേരിക്കയിൽ, പ്രൈം മെമ്പർമാർക്ക് പുതിയ നിരക്ക് പ്രകാരം പ്രതിമാസം 2.99 യുഎസ് ഡോളർ നൽകേണ്ടിവരും.

കാലക്രമേണ കൂടുതൽ ഫീച്ചറുകളും ആനുകൂല്യങ്ങളും ഇതിലേക്ക് ഉൾപ്പെടുത്തും. 2005-ൽ ആരംഭിച്ച ആമസോണിൽ പ്രൈം വീഡിയോ, പ്രൈം മ്യൂസിക്, ഗെയിമിംഗ്, പ്രൈം ഡേ സെയിൽ എന്നിവയും ഉപയോക്തക്കൾക്കായുണ്ട്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...