Vismaya News
Connect with us

Hi, what are you looking for?

TECH

5ജി സേവനം ഉടൻ എത്തുമെന്ന് വോഡഫോൺ-ഐഡിയ; 3ജി സേവനം അവസാനിപ്പിക്കും

ഉപഭോക്താക്കളുടെ കാത്തിരിപ്പ് ഇനി ഏറെ നീളില്ലെന്നും 5ജി സേവനം 6-7 മാസത്തിനകം അവതരിപ്പിക്കുമെന്നും സൂചിപ്പിച്ച് പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ (വീ/Vi). 2024-25 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ 3ജി സേവനം പൂർണ്ണമായും നിർത്തലാക്കാനുള്ള നടപടികളും കമ്പനി ആരംഭിച്ചിട്ടുണ്ട്.കൂടുതല്‍ ഉപയോക്താക്കളെ 5ജിയിലേക്ക് ആകര്‍ഷിക്കാനായി നിലവിലും ലഭ്യമായ 2ജി, 3ജി സേവനങ്ങള്‍ നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് വോഡഫോണ്‍ ഐഡിയയും റിലയന്‍സ് ജിയോയും കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.മഹാരാഷ്‌ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ 3ജി സേവനങ്ങൾ ഇതിനകം തന്നെ വോഡഫോൺ-ഐഡിയ അവസാനിപ്പിച്ചിട്ടുണ്ട്. ഈ മേഖലകളിലെല്ലാം ഇപ്പോൾ 4ജി സേവനമാണ് ലഭിക്കുന്നത്.

ഇന്ത്യയിലെപ്പോഴും ദശലക്ഷക്കണക്കിന് പേര്‍ 2ജി സൗകര്യമുള്ള മൊബൈല്‍ഫോണാണ് ഉപയോഗിക്കുന്നത്. യൂണിവേഴ്‌സല്‍ സര്‍വീസസ് ഒബ്ലിഗേഷന്‍ ഫണ്ടിലെ (USOF) ഉപയോഗിക്കാത്ത തുക പ്രയോജനപ്പെടുത്തി സബ്‌സിഡി പദ്ധതി അവതരിപ്പിച്ചാല്‍ ഇവരെ അതിവേഗം 4ജി, 5ജി സൗകര്യത്തിലേക്ക് ആകര്‍ഷിക്കാനാകുമെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏകദേശം 77,000 കോടി രൂപയാണ് യു.എസ്.ഒ.എഫില്‍ ഉപയോഗിക്കാതെ കിടക്കുന്നത്.കേന്ദ്രസര്‍ക്കാരില്‍ നിന്ന് 2022ല്‍ 5ജി സ്‌പെക്ട്രം സ്വന്തമാക്കിയ ഏറ്റവും വലിയ ടെലികോം കമ്പനികളായ ജിയോയും എയര്‍ടെല്ലും രാജ്യമെമ്പാടുമായി 5ജി സേവനം ലഭ്യമാക്കി തുടങ്ങിക്കഴിഞ്ഞു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...