Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം ഏറ്റുവിളിച്ചില്ല; സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി

ഭാരത് മാതാ കീ എന്ന മുദ്രാവാക്യം ഏറ്റു വിളിക്കാത്തതിന് സദസിനോട് ക്ഷോഭിച്ച് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. കോഴിക്കോട് നടന്ന എവേക്ക് യൂത്ത് ഫോർ നാഷൻ പരിപാടിക്കിടെയാണ് സദസിനോട് മന്ത്രി ക്ഷോഭിച്ചത്. ജനുവരി 12 മുതൽ ഖേലോ ഇന്ത്യ, നെഹ്‌റു യുവകേന്ദ്ര, തപസ്യ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യൂത്ത് കോൺക്ലേവായിരുന്നു പരിപാടി. അവസാന ദിനമായ ഇന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു കേന്ദ്ര മന്ത്രി. പ്രഭാഷണം അവസാനിച്ചതിന് ശേഷം ഭാരത് മാതാ കി ജയ് ഏറ്റു വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

നേരിയ രീതിയിലുള്ള പ്രതികരണമായിരുന്നു സദസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.എന്താണ് നിങ്ങൾ മുദ്രവാക്യം ഏറ്റുവിളിക്കാത്തതെന്നും ഭാരതം നിങ്ങളുടെ അമ്മയല്ലേയെന്നു മന്ത്രി ചോദിച്ചു. മുദ്രവാക്യം ഏറ്റുവിളിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വേദി വിട്ട് പോകാം എന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നാണ് മന്ത്രി പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...