Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു

വടകര താലൂക്ക് ഓഫീസ് തീവെപ്പ് കേസിലെ പ്രതിയെ കോടതി വെറുതെവിട്ടു. തീവെപ്പ് കേസിലെ പ്രതിയായ ഹൈദരാബാദ് മുർഷിദാബാദ് ചിക്കടപള്ളി മെഗാ മാർട്ട് റോഡ് നാരായണ സതീഷിനെയാണ് കോടതി വെറുതെ വിട്ടത്.വടകര സിവിൽ സ്റ്റേഷൻ പരിസരത്തും നഗരത്തിലെ മറ്റൊരു സ്ഥലത്തുമുള്ള ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുകയും നിരവധി സാക്ഷികളെ വിസ്തരിക്കുകയും ചെയ്തെങ്കിലും ഇയാളുടെ പേരിലുള്ള കുറ്റം തെളിയിക്കാൻ ആകാത്തതിനെ തുടർന്നാണ് ഇയാളെ കോടതി വെറുതെ വിട്ടത്.

2021 ഡിസംബർ 17ന് പുലർച്ചെ വടകര താലൂക്ക് ഓഫീസിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് മൂന്ന് ദിവസത്തിനകം പോലീസ് അറസ്റ്റ് ചെയ്ത നാരായണ സതീഷ് കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു. താലൂക്ക് ഓഫീസിലുണ്ടായ തീപിടുത്തത്തിൽ കെട്ടിടം മുഴുവൻ കത്തി വിലപ്പെട്ട രേഖകൾ ഉൾപ്പെടെ ആയിരക്കണക്കിന് ഫയലുകൾ കത്തി നശിച്ചിരുന്നു. ഇതിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ മറ്റു ഓഫീസുകളിലും എൽഐസി ഓഫീസ് കെട്ടിടത്തിലും തീവെപ്പ് ഉണ്ടായിരുന്നു.

വിദ്യാഭ്യാസ ഓഫീസ്, എൻ എച്ച് ലാൻഡ് അക്വിസിഷൻ ഓഫീസ്, എടോടിയിലെ എൽഐസി ഓഫീസ് കെട്ടിടം എന്നിവിടങ്ങളിൽ നടന്ന തീവെപ്പ് കേസുകളിൽ കുറ്റക്കാരൻ അല്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നാരായണ സതീഷിനെ ഇപ്പോൾ ജില്ല അസിസ്റ്റന്റ് സെഷൻസ് ജഡ്ജി ജോജി തോമസ് വെറുതെവിട്ടത്. ലീഗൽ സർവീസ് അതോറിറ്റി നിയമിച്ച അഡ്വക്കേറ്റ് പി വി സത്യപ്രസാദാണ് പ്രതിക്കായി കോടതിയിൽ ഹാജരായത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...