Vismaya News
Connect with us

Hi, what are you looking for?

NEWS

ടൂറിസ്റ്റ് ബസുകള്‍ക്ക് വന്‍ നികുതിയിളവ്; കുറച്ചത് സീറ്റൊന്നിന് 1000 രൂപ വരെ

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓള്‍ ഇന്ത്യ ടൂറിസ്റ്റ് ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനായി ടൂറിസ്റ്റ് ബസുകളുടെ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട ടൂറിസ്റ്റ് ബസുകള്‍ പോലും നികുതി താരതമ്യേന കുറവുള്ള നാഗലാന്റ്, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുകയും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉപയോഗിച്ച് സര്‍വീസ് നടത്തുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി.

ഇത്തരത്തില്‍ ബസുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ സംസ്ഥാനത്തിന് നികുതി നഷ്ടമുണ്ടാകുന്നതിന് പുറമെ, രജിസ്‌ട്രേഷന്‍, ഫിറ്റ്‌നെസ് ടെസ്റ്റ് ഫീസ് എന്നിവയിലും നഷ്ടമുണ്ടാകുന്നുണ്ടെന്നും സര്‍ക്കാര്‍ വിലയിരുത്തി. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ബസുകളുടെ രജിസ്‌ട്രേഷന്‍ കേരളത്തില്‍ തന്നെ നടത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് ടൂറിസ്റ്റ് ബസുകളുടെ നികുതിയില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചിരിക്കുന്നത്.

സാധാരണ സീറ്റുകള്‍ നല്‍കിയിട്ടുള്ള ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ബസുകള്‍ക്ക് നിലവില്‍ മൂന്ന് മാസത്തേക്ക് സീറ്റിന് 2250 രൂപ എന്ന നിലയിലാണ് നികുതി ഈടാക്കുന്നത്. എന്നാല്‍, ഇത് 1500 രൂപയാക്കി കുറയ്ക്കാനാണ് ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, പുഷ്ബാക്ക് സീറ്റുകളുള്ള ബസുകള്‍ക്ക് സീറ്റൊന്നിന് മൂന്ന് മാസത്തേക്ക് നിലവില്‍ 3000 രൂപയാണ് നികുതി ഈടാക്കുന്നത്. ഇത് 2000 രൂപയാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ ഓടുന്ന സ്ലീപ്പര്‍ ബെര്‍ത്ത് ബസുകള്‍ക്ക് ബെര്‍ത്ത് ഒന്നിന് 4000 രൂപയാണ് നിലവില്‍ മൂന്ന് മാസത്തേക്ക് നികുതി ഈടാക്കുന്നത്. ഇത് 3000 രൂപയായാണ് കുറയ്ക്കുന്നത്. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ ടൂറിസത്തിനായി വല്ലപ്പോഴും സംസ്ഥാനത്ത് പ്രവേശിക്കുന്ന വാഹനങ്ങളില്‍ നിന്ന് ഏഴ് ദിവസത്തേക്ക് ത്രൈമാസ നികുതിയുടെ പത്ത് ശതമാനം മാത്രം നികുതിയായി ഈടാക്കുന്ന തരത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്തുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകള്‍ ഏഴ് ദിവസത്തിലധികം കേരളത്തില്‍ ഓടുന്നതിന് ഒരു മാസത്തെ നികുതി ഈടാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, സ്ഥിരമായി കേരളത്തില്‍ തന്നെ സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളില്‍ നിന്ന് ത്രൈമാസ നികുതി എന്ന നിലയില്‍ തന്നെയായിരിക്കും ടാക്‌സ് ഈടാക്കുന്നത്. ഇവയ്‌ക്കൊപ്പം വാഹനങ്ങളുടെ നികുതി ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനുള്ള പദ്ധതിയും മോട്ടോര്‍ വാഹന വകുപ്പ് ഒരുക്കുമെന്നും മന്ത്രി അറിയിച്ചു

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...