Vismaya News
Connect with us

Hi, what are you looking for?

HEALTH

ഷൂ ഊരുമ്പോള്‍ ദുര്‍ഗന്ധമുണ്ടോ? ഇതാ പ്രധിവിധി

ഷൂ ഇടുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ഷൂവിൽ നിന്ന് വരുന്ന ദുർഗന്ധവും. സ്ഥിരമായി ഇടുന്ന ഷൂവിൽ കാണുന്ന ചെളികളോ, അല്ലെങ്കിൽ കറകളോ,കാണുന്നത്.വിയര്‍പ്പും അഴുക്കും അടിഞ്ഞാണ് ഷൂവില്‍ ഈ ഗന്ധം ഉണ്ടാകുന്നത്. ഷൂ ഊരുമ്പോൾ വരുന്ന ദുർഗന്ധം അത് നമുക്കും അത് പോലെ തന്നെ ബാക്കിയുള്ളവർക്കും അത് ബുദ്ധിമുട്ട് ആണ്.ചിലപ്പോൾ ആ മണം നമ്മുടെ കാലിൽ നിന്ന് പോകുകയും ഇല്ല. ഷൂസിലെ ദുര്‍ഗന്ധം ഒഴിവാക്കുന്നതിന് പല വഴികളുമുണ്ട്. ഇത്തരം വഴികളെക്കുറിച്ചറിയാം.നമ്മളുടെ കാലില്‍ ബാക്ടീരിയകള്‍ പെരുകുമ്പോഴാണ് ഇത്തരത്തില്‍ ദുര്‍ഗന്ധം ഉണ്ടാകുന്നത്. ഇത്തരത്തില്‍ ഉണ്ടാകുന്ന ദുര്‍ഗന്ധം അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനും ഫ്രഷ്‌നസ് കളയുവാനും കാരണക്കാരനാകുന്നുണ്ട്.സോപ്പ് ഉപയോഗിച്ച് ഷൂസിലെ ദുര്‍ഗന്ധം നമുക്ക് നീക്കം ചെയ്യുവാന്‍ സാധിക്കുന്നതാണ്. ഇതിനായി രണ്ട് ഷൂസിലും സോപ്പ് ഇട്ട് രാത്രിയില്‍ വയ്‌ക്കുക.സോപ്പ് ഷൂസിലെ ബാക്ടീരിയകളെ ഇല്ലാതാക്കുകയും ഇതിലെ ദുഗര്‍ന്ധം വലിച്ചെടുക്കുകയും ചെയ്യും അങ്ങിനെ ഷൂസ് വൃത്തിയാക്കി എടുക്കുവാന്‍ സാധിക്കുന്നതാണ്.ദുര്‍ഗന്ധം ഒഴിവാക്കുവാന്‍ സാധിക്കുന്ന ഒരു മാര്‍ഗ്ഗമാണ് സോക്‌സ് ധരിക്കുക എന്നത്. സോക്‌സ് വിയര്‍പ്പ് വലിച്ചെടുക്കുകയും അതുപോലെതന്നെ കാലുകള്‍ നല്ല ചൂടാക്കി നിലനിര്‍ത്തുവാന്‍ സഹായിക്കുകയും ചെയ്യും.

ഷൂസിലെ ദുര്‍ഗന്ധം കളയുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സൂര്യപ്രകാശം ഏല്‍ക്കുക എന്നത്. ഓരോ വട്ടവും ഷൂസ് ധരിച്ചതിന് ശേഷം ഇത് വെയിലത്ത് വെച്ച് ഉണക്കിയെടുക്കാവുന്നതാണ്.ബേക്കിംഗ് സോഡ ഉപയോഗിച്ചും ഷൂസിലെ ദുര്‍ഗന്ധം എളുപ്പത്തില്‍ മാറ്റി എടുക്കുവാന്‍ സാധിക്കുന്നതാണ്. ഇതിനായി കാല്‍കപ്പ് ബേക്കിംഗ് സോഡ, കാല്‍ കപ്പ് ബേക്കിംഗ് പൗഡര്‍, കാല്‍ കപ്പ് കോണ്‍ സ്റ്റാര്‍ച്ച് എന്നിവ എടുക്കുക. ഇവ നന്നായി മിക്‌സ് ചെയ്തതിനുശേഷം ഇത് ഷൂസില്‍ നന്നായി സ്പ്രേ ചെയ്ത് രാത്രിയില്‍ വയ്‌ക്കുക.വിനാഗിരിയും അതേ അളവില്‍ വെള്ളം എടുത്ത് നന്നായി മിക്‌സ് ചെയ്ത് സ്‌പ്രേ ബോട്ടിലില്‍ ആക്കുക. ഇത് ഷൂസില്‍ അടിച്ചതിനുശേഷം നന്നായി ഉണക്കിയെടുക്കുക. ഷൂസില്‍ ഉണ്ടാകുന്ന ദുര്‍ഗന്ധമെല്ലാം തന്നെ മാറികിട്ടുന്നതായിരിക്കും.ഒരു തുണി ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ മുക്കി ഷൂസിനകം തുടച്ചു വൃത്തിയാക്കി വെയിലില്‍ വച്ച് ഉണക്കി എടുത്തു നോക്കൂ.പൗഡർ – ഷൂസ് ഇടുന്നതിനു മുന്‍പ് അല്‍പം ടാല്‍കം പൗഡര്‍ ഷൂസിനുള്ളിലും പാദത്തിലും ഇട്ടാല്‍ ദുര്‍ഗന്ധം കുറയും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...