Vismaya News
Connect with us

Hi, what are you looking for?

TECH

സംസ്ഥാനത്ത് ആദ്യമായി സൗജന്യ വൈഫൈ പാർക്ക് വരുന്നു; മാനാഞ്ചിറയിൽ ശനിയാഴ്ച മുതൽ സേവനം ലഭ്യമാകും

കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്കാകാൻ ഒരുങ്ങുകയാണ് മാനാഞ്ചിറ സ്ക്വയർ. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങിനു ശേഷം സൗജന്യമായി വൈഫൈ ലഭ്യമായി തുടങ്ങും.

മാനാഞ്ചിറ സ്ക്വയർ, ലൈബ്രറി, മിഠായിത്തെരുവ് എന്നിവിടങ്ങളിൽ ലഭ്യമാകുന്ന 24 മണിക്കൂർ വൈഫൈ സേവനം എളമരം കരീം എംപി അനുവദിച്ച 35.89 ലക്ഷം രൂപ ചെലവഴിച്ചാണ് ഒരുക്കുന്നത്. മൊബൈൽ, ലാപ്ടോപ്പ്, ടാബ് എന്നിവയെല്ലാം ഉപയോഗിക്കുന്നതിന് ഒരാൾക്ക് ഒരു ദിവസം ഒരു ജി ബി വരെയാണ് ഉപയോഗിക്കാൻ സാധിക്കുക.

വൈകുന്നേരങ്ങളിലും മറ്റും നിരവധിപേർ സമയം ചെലവഴിക്കാൻ വരുന്ന മാനാഞ്ചിറയിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്നത് വളരെ വലിയ സൗകര്യമാകും എന്നാണ് വിലയിരുത്തൽ. എളമരം കരീം എംപി ഉൾപ്പെടുന്ന ടെലഫോൺ ഉപദേശക കമ്മിറ്റിയിൽ മാനാഞ്ചിറയിൽ സൗജന്യ വൈഫൈ ഒരുക്കുന്നതിനെ കുറിച്ചുള്ള ചർച്ച ഉണ്ടായപ്പോൾ ആവശ്യമായ ഫണ്ട് അനുവദിക്കാം എന്ന് എംപി സമ്മതിക്കുകയായിരുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...