Vismaya News
Connect with us

Hi, what are you looking for?

HEALTH

വീടിനുള്ളിൽ സ്‌നേക്ക് പ്ലാന്റ് വളർത്തിക്കോളൂ; ഗുണങ്ങൾ നിരവധിയാണ്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീടിനകത്തും പുറത്തുമായി വളർത്താവുന്ന സ്നേക്ക് പ്ലാന്റുകൾക്ക് ആരാധകർ ഏറെയാണ്. ഇത് ഒരു ഇന്‍ഡോര്‍ പ്ലാന്റ് ആണ്. അധിക പരിചരണം ആവശ്യമില്ലാതെ ഭംഗിയിൽ വളരുന്നത് കൊണ്ടുതന്നെ ഇന്ന് ഒട്ടുമിക്ക വീടുകളിലും ഇവ ഇടം പിടിക്കുന്നുമുണ്ട്.ലില്ലി കുടുംബത്തിന്റെ ഭാഗമായ ഒരു ചെടിയാണ് സ്‌നേക്ക് പ്ലാന്റ്. ഭംഗിക്ക് വളര്‍ത്തുന്നത് എന്നതിനു പുറമേ ഇവ വളർത്തുന്നതിന് മറ്റുചില ഗുണങ്ങൾ കൂടിയുണ്ട്.സ്‌നേക്ക് പ്ലാന്റ് വളര്‍ത്തിയാലുള്ള ഗുണങ്ങള്‍ഒരു വായു ശുദ്ധീകരണ ഏജന്റാണ് സ്‌നേക്ക് പ്ലാന്റ്. പ്ലാന്റ് സിലീന്‍, ടോലുയിന്‍, നൈട്രജന്‍ ഓക്‌സൈഡുകള്‍, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയ വിഷവസ്തുക്കളെ ഇത് ഫലപ്രദമായി പുറംതള്ളുന്നു.ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ നല്‍കുന്ന വീട്ടുചെടി കൂടിയാണ് ഇത്. കൂടാതെ, ഇത് വായുവില്‍ ഈര്‍പ്പം പുറപ്പെടുവിക്കുകയും വായുവിലൂടെയുള്ള അലര്‍ജികളുടെ സാധ്യത കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഫോര്‍മാല്‍ഡിഹൈഡ്, സൈലീന്‍, ടോലുയിന്‍ തുടങ്ങിയ കാന്‍സറിന് കാരണമാകുന്ന മലിനീകരണ വസ്തുക്കള്‍ ആഗിരണം ചെയ്യാനും വിഷമുക്തമായ വായു നീക്കം ചെയ്യാനുമുള്ള കഴിവ് സ്‌നേക്ക് പ്ലാന്റിനുണ്ട്. അതിനാല്‍, ഈ ചെടി നിങ്ങളുടെ വീട്ടില്‍ വയ്‌ക്കുന്നത് കാന്‍സര്‍ തടയാന്‍ സഹായിക്കും.പുറത്തെ വായുവും വീട്ടിനകത്തെ വായുവും രണ്ടും മാരകമാണ്. ഇവ രണ്ടും കൈകാര്യം ചെയ്യാന്‍ സ്‌നേക്ക് പ്ലാന്റിന് കഴിയും. സ്‌നേക്ക് പ്ലാന്റ് നിങ്ങള്‍ വീടിനകത്ത് സ്ഥാപിക്കുന്നതിലൂടെ വായു ശുദ്ധമാക്കാന്‍ ഇത് സഹായിക്കുന്നു. നിങ്ങള്‍ക്ക് ചുറ്റുമുള്ള എല്ലാ ദോഷകരമായ മലിനീകരണങ്ങളും ദോഷകരമായി വായുവും നീക്കംചെയ്യാന്‍ അവ സഹായിക്കുന്നു.സ്നേക്ക് പ്ലാന്റുകൾക്ക് പൊതുവേ അല്പം വെള്ളം മതിയാകും. മാസത്തിൽ ഒന്നോ രണ്ടോ തവണ വെള്ളം ഒഴിക്കേണ്ട ആവശ്യമേയുള്ളൂ. വെള്ളമൊഴിക്കുന്നതിനു മുൻപ് നട്ടിരിക്കുന്ന മണ്ണ് പൂർണമായും ഉണങ്ങിയ നിലയിലാണെന്ന് ഉറപ്പുവരുത്തുക.സ്നേക്ക് പ്ലാന്റുകൾ അകത്തളത്തിലാണ് വളർത്തുന്നതെങ്കിൽ അല്പസമയം നേരിട്ടുള്ള വെളിച്ചം നൽകാൻ ശ്രമിക്കുക. പുതിയ ശിഖരങ്ങൾ ഉണ്ടാകുന്നതിന് ഇത് ആവശ്യമാണ്.

ശൈത്യകാലത്ത്, ഇതിലും കുറഞ്ഞ അളവില്‍ മാത്രം വെള്ളം മതിയാകും. ശൈത്യകാലത്ത് നിങ്ങള്‍ക്ക് രണ്ട് മാസത്തിലൊരിക്കല്‍ മാത്രം വെള്ളം ഒഴിച്ചാല്‍ മതിയെന്നതും ഇതിന്റെ പ്രത്യേകതയാണ്. മണ്ണ് വരണ്ടതാണോയെന്ന് ഇടയ്‌ക്കിടെ പരിശോധിക്കുക, അതനുസരിച്ച് വെള്ളം ഒഴിക്കുക. അമിതമായി വെള്ളം ഒഴിക്കുന്നത് ചെടിയെ നശിപ്പിക്കും.പൊടി, അഴുക്ക് എന്നിവ നീക്കാന്‍ ഇലകള്‍ വൃത്തിയാക്കുക. സ്നേക്ക് പ്ലാന്റിന് വളരെയധികം വളം ആവശ്യമില്ല, എന്നാല്‍ നിങ്ങള്‍ കുറച്ച് വളം ഉപയോഗിക്കുകയാണെങ്കില്‍ അത് കൂടുതല്‍ പെട്ടെന്ന് വളരും. ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് സാധാരണ വീട്ടുചെടികള്‍ ഇടുന്ന വളം സ്‌നേക്ക് പ്ലാന്റിനായി ഉപയോഗിക്കാം.വീട്ടില്‍ നിങ്ങള്‍ക്ക് എവിടെ വേണമെങ്കിലും സ്‌നേക്ക് പ്ലാന്റ് സ്ഥാപിക്കാമെങ്കിലും കിടപ്പുമുറിയില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. മറ്റ് സസ്യങ്ങള്‍ രാത്രിയില്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറപ്പെടുവിക്കുമ്പോള്‍ സ്‌നേക്ക് പ്ലാന്റ് ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നു.നിങ്ങളുടെ വീട്ടില്‍ ഒരു സ്‌നേക്ക് പ്ലാന്റ് സ്ഥാപിക്കുന്നത് വീടിനുള്ളില്‍ നിന്ന് നെഗറ്റീവ് എനര്‍ജികള്‍ തടയാന്‍ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, ഈ ചെടി ശരീരത്തെ ഏതെങ്കിലും ദോഷത്തില്‍ നിന്ന് സംരക്ഷിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.ഇതിനെല്ലാം പുറമേ വീട്ടിലേയ്‌ക്ക് സമൃദ്ധിയും ആരോഗ്യവും ഐശ്വര്യവും ആകർഷിക്കാനുള്ള കഴിവും സ്നേക്ക് പ്ലാന്റുകൾക്ക് ഉണ്ടെന്നാണ് ചൈനീസ് വാസ്തു സമ്പ്രദായമായ ഫെങ് ഷൂയി പറയുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...