Vismaya News
Connect with us

Hi, what are you looking for?

HEALTH

വസ്ത്രത്തിലുണ്ടാവുന്ന വിയര്‍പ്പ് നാറ്റമാണോ പ്രശ്നം; പരിഹാരമുണ്ട്

വസ്ത്രത്തിലുണ്ടാവുന്ന വിയര്‍പ്പ് നാറ്റം പലരുടേയും ആത്മവിശ്വാസത്തെ പോലും തല്ലിക്കെടുത്തുന്ന ഒന്നാണ്. ഡിയോഡറന്റുകള്‍ മാറിമാറി ഉപയോഗിച്ചിട്ടും ഒരു ഫലവുമില്ലാതെ നിരാശപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ വസ്ത്രങ്ങളില്‍ നിന്നുള്ള വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചില പൊടിക്കൈകള്‍ ചെയ്യാവുന്നതാണ്.

എപ്പോഴും നിങ്ങളുടെ വസ്ത്രങ്ങള്‍ ഡ്രൈക്ലീന്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക. കാരണം ഡ്രൈക്ലീന്‍ ചെയ്യുന്നതിലൂടെ മാത്രമേ ഇത്തരം ദുര്‍ഗന്ധങ്ങളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ.

വിനാഗിരിയും വെള്ളവും ഇത്തരം പ്രശ്‌നങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ഒരു സ്‌പ്രേ ബോട്ടിലില്‍ അല്‍പം വിനാഗിരിയും വെള്ളവും മിക്‌സ് ചെയ്ത് ഇടക്കിടെ കക്ഷത്തില്‍ സ്‌പ്രേ ചെയ്യാവുന്നതാണ്.

ഇനി ഇത് കൂടാതെ വസ്ത്രം ഈ മിശ്രിതം കൊണ്ട് കഴുകുന്നതും വിയര്‍പ്പ് നാറ്റത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

ബേക്കിംഗ് സോഡ കൊണ്ട് ഈ പ്രശ്‌നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്. അതിന് വേണ്ടി വിയര്‍പ്പ് നാറ്റം കൂടുതലുള്ള വസ്ത്രങ്ങള്‍ എടുത്ത് അത് ബേക്കിംഗ് സോഡയും വെള്ളവും മിക്‌സ് ചെയ്ത് സ്‌പ്രേ ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ വസ്ത്രങ്ങളിലെ വിയര്‍പ്പ് നാറ്റത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...