Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

രാജമൗലിയുടെ മകനൊപ്പം ഫഹദ് ഫാസിൽ; പ്രഖ്യാപിച്ചത് രണ്ട് ചിത്രങ്ങൾ

സംവിധായകൻ എസ്. എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ ആദ്യമായി നിർമിക്കുന്ന ചിത്രങ്ങളിൽ ഫഹദ് ഫാസിൽ നായകനാകുന്നു. രണ്ട് സിനിമകളുടെ പ്രഖ്യാപനമാണ് കാർത്തികേയ നടത്തിയത്. ഓക്സിജൻ, ഡോണ്ട് ട്രബിൾ ദി ട്രബിൾ എന്നിവയാണ് കാർത്തികേയയുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.രാജമാൗലി അവതരിപ്പിക്കുന്ന ചിത്രങ്ങൾ തെലുങ്ക്, മലയാളം, കന്നഡ, തമിഴ് ഭാഷകളിലാണ് റിലീസ് ചെയ്യുക. സിദ്ധാർഥ് നദെല്ലയാണ് ഓക്സിജൻ സംവിധാനം ചെയ്യുന്നത്. കാല ഭെെരവയാണ് സം​ഗീതം നൽകുന്നത്.

ശശാങ്ക് യലേതിയാണ് ഡോണ്ട് ട്രബിൾ ദി ട്രബിൾ സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിനും സം​ഗീതമൊരുക്കുന്നത് കാല ഭെെരവയാണ്. രണ്ട് ചിത്രങ്ങളുടെയും ചിത്രീകരണം ഈ വർഷം ആരംഭിക്കും. അല്ലു അർജുൻ നായകനായെത്തിയ പുഷ്പയ്‌ക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിൽ ഫഹദ് ഫാസിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുഷ്പ 2 വിന്റെ വർക്കുകളും പുരോ​ഗമിക്കുകയാണ്.നേരത്തെ നസ്ലൻ ‘പ്രേമലു‘വിന്റെ തെലുങ്ക് പതിപ്പിന്റെ വിതരണം കാർത്തികേയ ഏറ്റെടുത്തിരുന്നു. ഭീമമായ തുകയ്‌ക്കാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ അവകാശം കാർത്തികേയ സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ. പ്രേമലു തെലുങ്ക് ഡബ്ബ്ഡ് വേർഷൻ കഴിഞ്ഞ ആഴ്ചയിലാണ് പുറത്തിറങ്ങിയത്, മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ആന്ധ്രയിലും തെലങ്കാനയിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...