Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

അതയും താണ്ടി പുനിതമാനത്;ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ മഞ്ഞുമ്മല്‍ ബോയ്‌സ്

കുതിച്ചുയര്‍ന്ന് ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്സ്. മലയാളത്തില്‍ നിന്ന് ഒരു സിനിമ ആദ്യമായി ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടംനേടി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. മലയാളത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രം ഇനിയും ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ് തുടരുമെന്നാണ് കരുതുന്നതും.യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കി ചിത്രം അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഒരു പ്രത്യേകത. ചിത്രത്തിന് പ്രേക്ഷകര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സൗബിന്‍. ‘ആഗോളതലത്തില്‍ 200 കോടി നേടിയ ചിത്രം. ചരിത്രം നേട്ടവുമായി മഞ്ഞുമ്മല്‍ ബോയ്സ്. എല്ലാവര്‍ക്കും നന്ദി’- സൗബിന്‍ ഷാഹിര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തമിഴ് നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് 50 കോടിയില്‍ അധികം നേടിയിരുന്നു. ഇതാദ്യമായിട്ടാണ് മലയാളത്തില്‍ നിന്നുള്ള ഒരു ചിത്രം ഇത്തരം നേട്ടത്തിലെത്തുന്നത്. വലിയ സ്വീകാര്യതയാണ് കേരളത്തിന് പുറത്ത് ചിത്രം നേടുന്നത്. കര്‍ണാടകത്തില്‍ നിന്ന് ഏകദേശം 11 കോടിയോളം മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയിരിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ഖാലിദ് റഹ്‌മാന്‍, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, വിഷ്ണു രഘു, അരുണ്‍ കുര്യന്‍ തുടങ്ങിയവരാണ് മഞ്ഞുമ്മല്‍ ബോയ്‌സില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...