Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ഞെട്ടിക്കാനായി സൂര്യ എത്തുന്നു; ‘കങ്കുവ’യുടെ ടീസർ പുറത്ത്

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായി ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘കങ്കുവ’. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ ആവേശം കൂട്ടുകയാണ്. ഒരു മിനിറ്റിന് താഴെ ദൈർഖ്യമുള്ള ടീസർ ഹോളിവുഡ് വൈബിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സൂര്യയയും ബോബി ഡിയോളും അവരുടെ സൈന്യവും തമ്മിലുള്ള ദ്വന്ദ്വയുദ്ധമാണ് ടീസറിലൂടെ കാണിക്കുന്നത്.

ഞെട്ടിപ്പിക്കുന്ന ഫ്രെയ്മുകളാലും കണ്ണഞ്ചിപ്പിക്കുന്ന വിഷ്വൽ ഇഫക്ട്സുകളാലും സമ്പന്നമാണ് ടീസർ. ഇന്ത്യൻ സിനിമയിൽ ഇതൊരു മഹാ സംഭവമാകുമെന്ന് ടീസർ ഉറപ്പു നൽകുന്നു.ആദ്യ കാഴ്‌ച്ചയിൽ തന്നെ ആകാംക്ഷ നിറയ്‌ക്കുന്ന ടീസറിൽ ബിജിഎം സ്കോറിന്റെയും കളറിംഗിന്റെയും വിഎഫ്എക്സിന്റെയും മേന്മ എടുത്തുപറയേണ്ടതാണ്.ടീസർ ഇറങ്ങി നിമിഷങ്ങൾക്കകം തന്നെ ലക്ഷക്കണക്കിന് പ്രേക്ഷകരാണ് വീഡിയോ കണ്ടിരിക്കുന്നത്. തിയേറ്ററിൽ സിനിമ കാണാൻ അക്ഷമരായി കാത്തിരിക്കുന്നുവെന്നാണ് ടീസറിന് ലഭിക്കുന്ന പ്രതികരണങ്ങൾ. ഗായിക ദേവി ശ്രീ പ്രസാദാണ് കങ്കുവയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

കങ്കുവയിൽ യോദ്ധാവായാണ് സൂര്യ എത്തുന്നതെന്നത്. പ്രാചീന കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് മൂന്നൂറ് കോടി ബജറ്റിലാണ്. സൂര്യ കങ്കുവ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുമ്പോൾ പെരുമാച്ചി എന്ന കഥാപാത്രത്തെയാണ് ബോബി ഡിയോൾ അവതരിപ്പിക്കുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന. ദിഷാ പഠാണിയാണ് നായിക. ഐമാക്സ് ഫോര്‍മാറ്റിലും കങ്കുവ പ്രദര്‍ശനത്തിന് എത്തുക. ഈ വർഷം പകുതിയോടെ എത്തുന്ന സിനിമ 38 ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...