Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

രാം ചരൺ-ജാൻവി കപൂർ ചിത്രം ആരംഭിച്ചു

രാം ചരൺ – ബുച്ചി ബാബു സന ചിത്രം #RC16 ന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രം വെങ്കട സതീഷ് കിലാരു ആണ് നിർമിക്കുന്നത്. വൃദ്ധി സിനിമാസിന്റെ ബാനറിൽ വമ്പൻ ബജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ജാൻവി കപൂറാണ് നായിക.ചിത്രത്തിന്റെ മുഴുവൻ ടീമും സിനിമ ഇൻഡസ്ട്രിയിലെ പ്രമുഖ വ്യക്തികളും പൂജ ചടങ്ങിൽ പങ്കെടുത്തു. ആദ്യ ക്ലാപ് ചിരഞ്ജീവി നിർവഹിച്ചു. നിർമാതാവ് അല്ലു അരവിന്ദ് സ്ക്രിപ്പ്റ്റ് കൈമാറിയപ്പോൾ ബോണി കപൂർ ക്യാമറ സ്വിച്ച് ഓൺ ചെയ്തു. സംവിധായകൻ ശങ്കർ ചിത്രത്തിന്റെ ആദ്യ ഷോട്ട് സംവിധാനം ചെയ്തു. ഓസ്കർ അവാർഡ് ജേതാവ് എ ആർ റഹ്മാനും ചടങ്ങിൽ പങ്കെടുത്തു.

സംവിധായകൻ ബുച്ചി ബാബുവിന്റെ വാക്കുകൾ ഇങ്ങനെ “എന്റെ മെന്റർ സുകുമാർ സാറിനും മെഗാസ്റ്റാർ ചിരഞ്ജീവി സാറിനും നന്ദി. രംഗസ്ഥലം എന്ന രാം ചരൺ സാറിന്റെ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു ഞാൻ. ഇപ്പോൾ രാം ചരൺ സാറിനെ സംവിധാനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചു. ഈ അവസരം ഞാൻ പൂർണമായി മുതലാക്കും. എ ആർ റഹ്മാൻ സാറുമായി ഒരുമിച്ച് എന്റെ രണ്ടാമത്തെ ചിത്രത്തിൽ തന്നെ വർക്ക് ചെയ്യാൻ സാധിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ചരൺ സർ, സുകുമാർ സർ, രവി, നവീൻ, സതീഷ് എന്നിവർ കാരണമാണ് ഇത് സാധിച്ചത്. ചിത്രത്തിൽ ജാൻവി തന്നെ നായികയായി ലഭിച്ചതിൽ സന്തോഷം”.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...