Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർദ്ധന; ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത് 420 രൂപ

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് 70 രൂപ വർദ്ധിച്ചതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 6,625 രൂപയിലെത്തി. 420 രൂപയുടെ വർദ്ധനവ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയപ്പോൾ ഒരു പവൻ സ്വർണ്ണത്തിന്റെ വില 53,000 രൂപയിൽ എത്തിയിട്ടുണ്ട്.60 രൂപയുടെ വർദ്ധനവാണ് ഒരു ഗ്രാം 18 ക്യാരറ്റ് സ്വർണ്ണത്തിന്റെ വിലയിൽ ഉണ്ടായിട്ടുള്ളത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,525 രൂപയിലാണ് എത്തിയിരിക്കുന്നത്. ഡയമണ്ട് ആഭരണങ്ങൾ നിർമ്മിക്കുന്നതും ടീനേജുകാരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ലൈറ്റ് വെയിറ്റ് ആഭരണങ്ങളും നിർമ്മിക്കപ്പെടുന്നത് 18 ക്യാരറ്റ് സ്വർണത്തിലായതിനാൽ സ്വർണ്ണത്തിന്റെ ക്രമാതീതമായ വില വർധന 18 ക്യാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിപ്പിച്ചിട്ടുണ്ട്.

5,000 ത്തിലധികം രൂപയുടെ വില വ്യത്യാസമാണ് 22 ക്യാരറ്റ് സ്വർണാഭരണങ്ങളും 18 ക്യാരറ്റ് സ്വർണാഭരണങ്ങളും തമ്മിൽ ഉള്ളത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങളോടുള്ള യുവതലമുറയുടെ കമ്പം 18 ക്യാരറ്റ് ആഭരണങ്ങൾ വലിയതോതിൽ വിപണിയിൽ ലഭ്യമാകുന്നതിനും ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഒരു ഗ്രാം സ്വർണത്തിന് 100 രൂപ കുറഞ്ഞ് സ്വർണ്ണവില ഗ്രാമിന് 6,555 രൂപയിലും ഒരു പവൻ സ്വർണ വിലയിൽ 800 രൂപയുടെ ഇടിവ് സംഭവിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 52,440 രൂപയിലും എത്തിയിരുന്നു.ഇന്ത്യയുടെ മൊത്തം സ്വർണ്ണ ആവശ്യം 2024 ഒന്നാം പാദത്തിൽ 136.7 ടണ്ണായിരുന്നുവെങ്കിൽ 2023 ഒന്നാം പാദത്തിൽ ഇത് 126.38 ടണ്ണായിരുന്നു. 2023ന് അപേക്ഷിച്ച നോക്കുമ്പോൾ ഇന്ത്യക്കാർക്ക് സ്വർണ്ണവുമായുള്ള ബന്ധത്തിൽ എട്ടു ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായത്. സ്വർണ്ണവില മാർച്ചിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയെങ്കിലും പാദം അവസാനിച്ചപ്പോൾ വിൽപ്പനയിൽ മാന്ദ്യം സംഭവിക്കുകയും ചെയ്തിരുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...