Vismaya News
Connect with us

Hi, what are you looking for?

NATIONAL

മേനക ഗാന്ധിക്ക് 97.17 കോടി രൂപയുടെ ആസ്തി; കണക്ക് പുറത്ത്

ലക്‌നോ: എട്ട് തവണ എം.പി സ്ഥാനത്ത് എത്തിയ മേനക സഞ്ജയ് ഗാന്ധിയുടെ മൊത്തം പ്രഖ്യാപിത ആസ്തി 97.17 കോടി രൂപയാണെന്ന് വിവരം. ബുധനാഴ്ച തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മേനകാ ഗാന്ധി തന്റെ ആസ്തി വിവരം വെളിപ്പെടുത്തിയത്. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ ബി.ജെ.പി ടിക്കറ്റിലാണ് മേനക ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്നത്.മുഴുവൻ ആസ്തിയിൽ 45.97 കോടി രൂപ ജംഗമ ആസ്തിയും 51.20 കോടി രൂപ സ്ഥാവരവുമാണ്. 2.82 കോടി രൂപ വിലമതിക്കുന്ന 3.415 കിലോ സ്വർണവും 85 കിലോ വെള്ളിയും 40,000 രൂപ വിലമതിക്കുന്ന റൈഫിളും മേനക ഗാന്ധിയുടെ കയ്യിലുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.

അതേസമയം, ഉത്തർ പ്രദേശിലെ അമേത്തി, റായ്ബറേലി ലോക്സഭ സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികളായി ആര് മത്സരിക്കുമെന്നതിനെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് ഇന്ന് വിരാമം. നാളെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി. ഇതിനാൽ ഇന്ന് തന്നെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് വിവരം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുമോയെന്നതാണ് രാഷ്‌ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു. മേയ് 20ന് അഞ്ചാംഘട്ടത്തിലാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക.മുൻ പാർട്ടി അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി അമേത്തിയിൽ നിന്നും, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്നും ജനവിധി തേടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, 2019ൽ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് അപ്രതീക്ഷിത പരാജയം കണ്ട മണ്ഡലത്തിൽ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുമോയെന്നതും ചോദ്യമായി.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...