Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

പ്രശസ്ത ഗായിക ഉമ രമണൻ അന്തരിച്ചു

ചെന്നൈ: തമിഴ് ​ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായിക ഉമ രമണൻ (69) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ശബ്ദമായ ഉമ ഇളയരാജയ്‌ക്കൊപ്പം 200 ഗാനങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്. ജീവിത പങ്കാളിയും ഗായകനുമായ എ വി രമണൻ ലളിതഗാന ശാഖയിൽ ശ്രദ്ധേയനാണ്.എ വി രമണനൊപ്പം കുറച്ച് സിനിമകളിൽ പാടിയെങ്കിലും ‘നിഴലുകൾ’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തിൽ ഒരുക്കിയ ”പൂങ്കത്താവേ താൽതിരവൈ…” എന്ന ഗാനമാണ് ഗായികയെ സംഗീത ലോകത്ത് സുപരിചിതയാക്കിയത്.‘പന്നീർ പുഷ്പങ്ങൾ’ എന്ന സിനിമയിലെ ഇളയരാജയുടെ സംഗീതത്തിൽ ഒരുക്കിയ സിമ്മേന്ദ്രമതിമം അടിസ്ഥാനമാക്കിയുള്ള ”അനന്തരാഗം കേൾക്കും കാലം..”, ദർബാരി കാനഡ രാഗത്തിലെ ”ആഹായ വെണ്ണിലാവേ…”, ‘ഒരു നാടൻ സെവ്വറലി തോട്ട’ത്തിലെ ”ഉന്നൈ നിനച്ചേൻ…” തുടങ്ങിയവയെല്ലാം ഉമ രമണന്റെ ശ്രദ്ധേയ ഗാനങ്ങളാണ്.

1977ൽ ശ്രീ കൃഷ്ണ ലീലയിൽ ഭർത്താവിനൊപ്പം പാടിക്കൊണ്ടാണ് അരങ്ങേറ്റം കുറിച്ചത്. സ്റ്റുഡിയോ റെക്കോർഡിംഗുകൾക്കപ്പുറം, തത്സമയ സംഗീത പരിപാടികളിലൂടെയും പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയാണ്. 35 വർഷത്തിനിടെ 6,000-ലധികം ലൈവ് കൺസർട്ടുകളാണ് ചെയ്തിട്ടുള്ളത്. വിജയ് യുടെ തിരുപ്പാച്ചിയിലെ കണ്ണും കണ്ണുംതാൻ കലന്താച്ച് എന്ന ​ഗാനമാണ് അവസാനം പാടിയത്.സ്റ്റുഡിയോ റെക്കോർഡിംഗുകൾക്കപ്പുറം, തത്സമയ സംഗീത പരിപാടികളിൽ പ്രേക്ഷകരെ കൈയ്യിലെടുക്കാൻ ഗായികയ്‌ക്ക് സാധിച്ചിട്ടുണ്ട്, 35 വർഷത്തെ സംഗീത ജീവിതത്തിൽ ഉമ രമണൻ 6,000-ലധികം ലൈവ് കൺസർട്ടുകളാണ് ചെയ്തിട്ടുള്ളത് എന്നത് ഗായകയോടുള്ള സംഗീതാസ്വാദകരുടെ ആരാധനയെ സൂചിപ്പിക്കുന്നതാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...