Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു

ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ഒരു ബയോപിക് തരംഗം തന്നെ നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഹംഗാമ.കോം കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ത്ത പ്രകാരം പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് സാജിത് നഡ്വാല രജനികാന്തിന്റെ ജീവിത കഥ സിനിമയാക്കാനുള്ള അവകാശം കരസ്ഥമാക്കിയെന്നാണ് വിവരം. ഇപ്പോള്‍ സല്‍മാന്‍ നായകനായി എത്തുന്ന എആര്‍ മുരുകദോസ് ചിത്രം സിക്കന്തറിന്റെ നിര്‍മ്മാണഘട്ടത്തിലാണ് സാജിത് നഡ്വാല. അതിന് ശേഷം രജനി ചിത്രത്തിലേക്ക് കടക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇന്ത്യന്‍ സിനിമയില്‍ ഇതുവരെ ഒരു ബയോപികിന്റെ അവകാശം വാങ്ങാന്‍ ചിലവാക്കിയ ഏറ്റവും കൂടിയ തുകയാണ് രജനികാന്തിന് വാഗ്ദാനം ചെയ്യപ്പെട്ടത് എന്നാണ് വിവരം. എന്തായാലും സംവിധായകന്‍ ആരെന്നോ, ആരൊക്കെയാണ് താര നിര എന്നോ ഇതുവരെ വ്യക്തമല്ലെങ്കിലും. ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 2025 ഓടെ ആരംഭിക്കും എന്നാണ് വിവരം.

അതേ സമയം ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്റെ അവസാനഘട്ടത്തിലാണ് ഇപ്പോള്‍ രജനി അഭിനയിക്കുന്നത്. അതിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സണ്‍ പിക്‌ചേര്‍സ് നിര്‍മ്മിക്കുന്ന കൂലിയില്‍ രജനികാന്ത് അഭിനയിക്കും. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...