Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ആദ്യദിനത്തിലെ ഉപഭോഗത്തിൽ 200 മെഗാ വാട്ടിന്റെ കുറവുണ്ടായതായി വൈദ്യുതമന്ത്രി

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയ ആദ്യദിവസം തന്നെ ഫലം കണ്ടു തുടങ്ങിയതായി വൈദ്യുതമന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയ ആദ്യദിനം തന്നെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ 200 മെഗാ വാട്ടിന്റെ കുറവാണ് ഉണ്ടായത്.5,800 മെഗാ വാട്ട് ആയിരുന്ന ഉപയോഗം ഇന്നലെ 5,600 മെഗാ വാട്ട് ആയി കുറഞ്ഞു. ഗാർഹിക ഉപഭോക്താക്കളെ പരമാവധി ബാധിക്കാതിരിക്കാനും സംസ്ഥാനത്ത് പവർകട്ട് പരമാവധി ഏർപ്പെടുത്താതിരിക്കാനും ആണ് സർക്കാർ ശ്രമിക്കുന്നത് എന്നും അലങ്കാര ലൈറ്റുകളും മറ്റും ഓഫ് ചെയ്ത് വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന് ജനങ്ങൾ സഹകരിക്കണമെന്നും വൈദ്യുത മന്ത്രി അറിയിച്ചു.സംസ്ഥാനത്ത് പീക്ക് ലോഡ് ആവശ്യകത വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കെഎസ്ഇബി ലോഡ് കൂടുന്ന മേഖലകളിൽ കഴിഞ്ഞ ദിവസം മുതൽ  പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങിയത്. മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരെ ചുമതലപ്പെടുത്തി സംസ്ഥാനത്ത് ഒട്ടാകെയുള്ള വൈദ്യുതി  വിതരണ ശൃംഖല തകരാറിലാകാതെ നോക്കാനാണ് നിലവിലെ ക്രമീകരണമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു.

സംസ്ഥാനത്തെ 5,854 മെഗാവാട്ട് ആയിരുന്നു വൈദ്യുതിയുടെ പീക്ക് ലോഡ് ആവശ്യകത. കഴിഞ്ഞ വ്യാഴാഴ്ച മാത്രം ചരിത്രത്തിൽ ആദ്യമായി 11.41852 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. വൈദ്യുതി നിയന്ത്രണം പ്രാദേശികമായി ഏർപ്പെടുത്തി രണ്ടുദിവസത്തെ സ്ഥിതി വിലയിരുത്തിയശേഷം സർക്കാറിന് വീണ്ടും കെഎസ്ഇബി റിപ്പോർട്ട് സമർപ്പിക്കും.6000 മെഗാവാട്ടിൽ യഥാർത്ഥത്തിൽ വൈദ്യുതി ആവശ്യം എത്തിയെന്നും പ്രാദേശിക നിയന്ത്രണം മൂലം ഉപഭോഗം 5,854 മെഗാ വാട്ടിൽ നിന്നെന്നും അധികൃതർ അറിയിച്ചു. വൈദ്യുതി ഉപഭോഗം ഏറ്റവും കൂടുതലുള്ള രാത്രി സമയത്താണ് നിലവിൽ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. ഇതാ കൂടാതെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പകൽ പലയിടത്തും വൈദ്യുതി വിച്ഛേദിക്കുന്നുണ്ട്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...