Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

നടി സായ് പല്ലവിക്കെതിരെ പൊലീസിൽ പരാതി.

നടി സായ് പല്ലവിക്കെതിരെ പൊലീസിൽ പരാതി. ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പൊലീസ് സ്‌റ്റേഷനിനാണ് പരാതി ലഭിച്ചിരിക്കുന്നത്. കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയിലെ കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകം സംബന്ധിച്ച വിവരങ്ങളും പശുവിന്റെയും ജാതിയുടെയും പേരിലുണ്ടാകുന്ന അക്രമങ്ങളെക്കുറിച്ചുമുള്ള നടിയുടെ പരാമർശമാണ് പരാതിക്കു കാരണം.

നടിക്കെതിരെ പരാതി കിട്ടിയിട്ടുണ്ടെന്നും എന്നാൽ ഇതുവരെയും കേസ് എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പരാതിക്കൊപ്പം നടിയുടെ 27 സെക്കൻഡ്സ് ദൈർഘ്യമുള്ള വിഡിയോ ക്ലിപ്പും ലഭിച്ചിട്ടുണ്ട്. വിഡിയോ പരിശോധിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു..

ഒരു അഭിമുഖത്തിനിടെയാണ് സായ് പല്ലവിയുടെ വിവാദ പരാമര്‍ശമുണ്ടായത്. ‘‘ഞാന്‍ ഒരു നിഷ്പക്ഷ ചുറ്റുപാടിലാണ് വളര്‍ന്നത്, ഇടതുപക്ഷത്തെയും വലതുപക്ഷത്തെയും കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്, പക്ഷേ, ആരാണ് ശരി, ആരാണ് തെറ്റ് എന്ന് എനിക്ക് പറയാന്‍ കഴിയില്ല. കശ്മീരി പണ്ഡിറ്റുകള്‍ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് കാശ്മീര്‍ ഫയല്‍സ് എന്ന സിനിമ കാണിക്കുന്നു. പശുവിനെ കൊണ്ടു പോയതിന് മുസ്‌ലിമാണെന്ന് സംശയിച്ച് ഒരാളെ കൊലപ്പെടുത്തിയ സംഭവം അടുത്തിടെ ഉണ്ടായി. ആളെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ ‘ജയ് ശ്രീറാം’ മുദ്രാവാക്യം മുഴക്കി. കശ്മീരില്‍ നടന്നതും അടുത്തിടെ നടന്നതും തമ്മില്‍ എവിടെയാണ് വ്യത്യാസം?.’’ ഇങ്ങനെയായിരുന്നു സായ് പല്ലവിയുടെ പരാമര്‍ശം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...