Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

‘മോദി-അമിത് ഷാ ജോഡിയെ പ്രീണിപ്പിക്കുകയാണ് ഗവർണറുടെ ലക്ഷ്യം’

ഗവർണർക്കെതിരെ വീണ്ടും എഡിറ്റോറിയലുമായി ജനയുഗം. മോദി-അമിത് ഷാ ജോഡിയെ പ്രീണിപ്പിക്കുകയാണ് കേരള ഗവർണറുടെ ലക്ഷ്യമെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. ഗവർണർ സംഘപരിവാറിനോടുള്ള പ്രത്യയശാസ്ത്ര വിധേയത്വവും രാഷ്ട്രീയ അടിമത്തവും തെളിയിക്കാൻ അവസരങ്ങൾ തേടുന്നുവെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.

രാജ്യത്തെ ഏക ഇടത് സർക്കാരിനെതിരെ നീങ്ങുന്നത് പരിവാറിന്‍റെ നല്ല പ്രജകളുടെ പട്ടികയിൽ ഇടം നേടാനുള്ള എളുപ്പവഴിയാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ഇതിനായി, ഏതൊരു നിലവാര തകർച്ചയും സ്വീകാര്യമാകുന്നു.

കേരള നിയമസഭയിൽ പ്രാതിനിധ്യം ഇല്ലാത്ത ബി.ജെ.പിയുടെ ശൂന്യത മാറ്റാനാണ് ഗവർണറുടെ ശ്രമമെന്നും മുഖപ്രസംഗം വിശദീകരിക്കുന്നു. ഗവർണറുടെ രാഷ്ട്രീയ അഭിലാഷങ്ങൾക്ക് ഇത് ഉപകാരപ്രദമായേക്കാം. ഗവർണർ പദവിയുടെ പ്രസക്തി എന്താണ് എന്ന ചോദ്യം കൂടുതൽ ഗൗരവത്തോടെയാണ് ഉയരുന്നത്. രാജ്യത്തിന്‍റെ ഫെഡറൽ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ ഗവർണർ അനിവാര്യമാണോ, അല്ലെന്നാണ് അനുഭവം,” മുഖപ്രസംഗത്തിൽ പറയുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...