Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സംസ്ഥാനത്ത് ചെള്ളുപനി മരണങ്ങളിൽ ആശങ്ക; ഒരു മാസത്തിനിടെ ആറ് മരണം

തി​രു​വ​ന​ന്ത​പു​രം: ആശങ്കപ്പെടേണ്ട സാഹചര്യമില്ല ജാഗ്രത മതിയെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും, സ്ക്രബ് ടൈഫസ്(ചെള്ള് പനി) മൂലമുള്ള മരണങ്ങളിൽ ആശങ്ക ഉയരുന്നു. ഈ മാസം ആറ് പേർ കൂടി മരിച്ചതോടെ കഴിഞ്ഞ 10 മാസത്തിനിടെ സംസ്ഥാനത്ത് 18 ജീവനുകളാണ് പൊലിഞ്ഞത്.

സമാനമായ ലക്ഷണങ്ങളുള്ള രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരും രോഗികളും കൂടുതലും കുട്ടികളും ചെറുപ്പക്കാരുമാണ് എന്ന വസ്തുതയാണ് രോഗത്തിന്‍റെ ഗൗരവം വർദ്ധിപ്പിക്കുന്നത്. ഈ വർഷം ഇതുവരെ 519 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമാന രോഗലക്ഷണങ്ങളുള്ള നൂറിലധികം പേർ ചികിത്സ തേടിയിട്ടുണ്ട്.

75 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. രോഗം പടരുമ്പോഴും കൃത്യമായ കാരണം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ‘ഓറിയൻഷ്യ സുസുഗാമുഷി’ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഗുരുതരമായ പകർച്ചവ്യാധി എന്നാണ് ലോകാരോഗ്യ സംഘടന ഇതിനെ വിശേഷിപ്പിച്ചത്.

എലികൾ, അണ്ണാൻ, മുയലുകൾ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിൽ രോഗാണുക്കൾ കാണപ്പെടുന്നു. തലസ്ഥാന ജില്ലയിൽ ഉൾപ്പെടെ ചെള്ളുപനി മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മരിച്ചവരുടെ വീടുകളും പരിസരവും സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തിന് നിർദേശം നൽകി.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...