കോവിഡ് ഡെല്‍റ്റ വകഭേദം അമേരിക്കയില്‍ വ്യാപിക്കുന്നതായി റിപ്പോർട്ട് . രോഗവ്യാപനം തീവ്രമായതോടെ പൊതുസ്ഥലങ്ങളിലും,വിദ്യാലയങ്ങളിൽ നഴ്സറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളിലും മാസ്ക് ഉപയോഗം നിര്‍ബന്ധമാക്കി. ലൊസാഞ്ചലസ്, സാന്‍ ഫ്രാന്‍സിസ്കോ, ഫ്ലോറിഡ മേഖലകളിൽ കോവിഡ് വ്യാപനം കൂടിയതിനാൽ ആദ്യഘട്ടത്തില്‍ നിയന്ത്രണം കര്‍ശനമാക്കി.
ഇപ്പോഴത്തെ രോഗികളില്‍ എണ്പതു ശതമാനം പേരെയും ഡെല്‍റ്റ വകഭേദമാണ് ബാധിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും പ്രസിഡന്റ് ജോ ബൈഡന് അഭ്യര്‍ഥിച്ചിരിക്കുകയാണ്.
You must be logged in to post a comment Login