Vismaya News
Connect with us

Hi, what are you looking for?

NATIONAL

വാട്സാപ്പിന് പകരക്കാരനായി ഇനി സന്ദേശ് ആപ്പ്

സർക്കാർ ഉദ്യോഗസ്ഥർക്ക് ആശയവിനിമയം നടത്താൻ നേരത്തെ വികസിപ്പിച്ച ഗവണ്മെന്റ് ഇൻസ്റ്റന്റ് മെസ്സേജിങ് സിസ്റ്റം പരിഷ്‌ക്കരിച്ചാണ് സന്ദേശ് ആപ്പ് പുറത്തിറക്കി. വാട്സാപ്പിന് പകരക്കാരനായി സന്ദേശ് ആപ്പ് അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ഐ.ടി. ഇലക്ട്രോണിക്സ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്സഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ ആണ് സന്ദേശ് ആപ്പ് പുറത്തിറക്കിയത്. മൊബൈൽ നമ്പറോ ഇ-മെയിൽ ഐഡിയോ ആണ് ഇത് സൈൻ ആപ്പ് ചെയ്യാൻ വേണ്ടത്. സന്ദേശം അയക്കുന്നതിന് പുറമെ ചിത്രങ്ങളും വിഡിയോയുമൊക്കെ പങ്കുവയ്ക്കാം. ഗ്രൂപ്പുകൾ നിർമിക്കാനും കഴിയും. ആൻഡ്രോയിഡ് 5.0 വേർഷനിലും അതിന് മുകളിലേക്കുമുള്ള സ്മാർട്ട്ഫോണുകളിലുമാണ് സന്ദേശ് പ്രവർത്തിക്കുക. ട്വിറ്ററിന് ബദലായി ‘കൂ’ ആപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രം ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിനും ഒരു പകരക്കാരനെ പരിചയപ്പെടുത്തിയിരിക്കുകയാണ്. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആപ്പിന് ഒരു ബദൽ ഇറക്കുമെന്ന് കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...