Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പിങ്ക് പട്രോള്‍ സംവിധാനം പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണം; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സംസ്ഥാന പോലീസ് മേധാവി

സ്ത്രീകൾക്കെതിരെ വീടുകളിൽ നടക്കുന്ന അതിക്രമങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാൻ പിങ്ക് ജനമൈത്രി ബീറ്റ് വിഭാഗത്തെ ചുമതലപ്പെടുത്തണം. വിവാഹപൂർവ്വ കൗൺസലിങ് ക്ലാസ്സുകളിൽ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും ബന്ധപ്പെട്ട നിയമത്തെക്കുറിച്ചും പോലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് ക്ലാസ്സ് എടുപ്പിക്കാൻ സാമൂഹിക സംഘടനകളെ പ്രേരിപ്പിക്കണം.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിമാർ ആഴ്ചയിലൊരിക്കൽ പ്രത്യേക അദാലത്ത് ഓൺലൈനായി നടത്തണം. ജില്ലാതല വനിതാസെല്ലുകൾ ശക്തിപ്പെടുത്താനും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു. സ്ത്രീകളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് പരിശീലനം ലഭിച്ച കൗൺസിലർമാരെ വനിതാ സെല്ലുകളിൽ നിയോഗിക്കും.
ജില്ലകളിലെ പിങ്ക് പട്രോൾ സംവിധാനം പ്രധാനപ്പെട്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം, സന്ദേശം ലഭിച്ചാൽ ഉടൻതന്നെ ആവശ്യപ്പെട്ട സ്ഥലത്ത് എത്താൻ കഴിയുന്ന വിധത്തിലായിരിക്കണം പിങ്ക് പട്രോൾ സംഘങ്ങൾ പ്രവർത്തിക്കേണ്ടത്. വിനോദസഞ്ചാരകേന്ദ്രങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഷോപ്പിങ് മാൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവ കേന്ദ്രീകരിച്ച് പിങ്ക് മോട്ടോർ സൈക്കിൾ പട്രോൾ കാര്യക്ഷമമായി നടത്തണം. വനിതകളിൽ നിന്നു ലഭിക്കുന്ന പരാതികൾക്ക് ആവശ്യമായ പരിഗണന നൽകി പരിഹാരം കണ്ടെത്താൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. പോലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന എല്ലാത്തരം പരാതികൾക്കും നിർബന്ധമായും രസീത് നൽകണം. ഇത് ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം സ്റ്റേഷൻ ഹൗസ് ഓഫീസർക്കായിരിക്കും. സ്ത്രീധനത്തിനെതിരായി ഡിജിറ്റൽ മാധ്യമം ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ ഉപയോഗിച്ച് പ്രചാരണപരിപാടികൾ ശക്തമാക്കണം. നിർഭയ വോളൻറിയർമാർ പ്രവർത്തിക്കുന്ന ജില്ലകളിൽ അവരുടെ പ്രവർത്തന പുരോഗതി വിലയിരുത്താനും പുതിയ പദ്ധതികൾ നടപ്പാക്കാനും ജില്ലാ പോലീസ് മേധാവിമാർ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...